കേരളം

kerala

ETV Bharat / state

അടിമാലിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

എറണാകുളം സ്വദേശി കാർത്തിക് (20), എരുമേലി സ്വദേശി അരവിന്ദ് (23) എന്നിവരാണ് മരിച്ചത്. മൂന്നാർ സന്ദർശിച്ച് തിരികെ എറണാകുളത്തെ ജോലിസ്‌ഥലത്തേക്ക് മടങ്ങും വഴിയാണ് അപകടം

By

Published : Apr 28, 2023, 11:11 AM IST

Bike accident  accident at Kochi Danushkodi national highway  Kochi Danushkodi national highway  ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം  അപകടം  എറണാകുളം സ്വദേശി കാർത്തിക്  എരുമേലി സ്വദേശി അരവിന്ദ്
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം

ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചു. എറണാകുളം സ്വദേശി കാർത്തിക് (20), എരുമേലി സ്വദേശി അരവിന്ദ് (23) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ അടിമാലി ഇരുമ്പുപാലം പത്താം മൈൽ കോളനിപ്പാലത്തിന് സമീപമാണ് അപകടം നടന്നത്.

അപകടത്തെ തുടര്‍ന്ന് കാര്‍ത്തിക്കിനെയും അരവിന്ദിനെയും ഉടന്‍ ഇരുമ്പുപാലം എംജിഎം ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നാർ സന്ദർശിച്ച് തിരികെ എറണാകുളത്തെ ജോലിസ്ഥലത്തേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അടിമാലി പൊലീസ് നടപടികൾ സ്വീകരിച്ചു.

ABOUT THE AUTHOR

...view details