ഇടുക്കി : അവ്യക്തമായ നിയമം നിർമിച്ച് കർഷകരെ രക്ഷിക്കാനെന്ന വ്യാജേന മരം കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ബെന്നി ബെഹന്നാൻ എം.പി. സംസ്ഥാനത്തെ വനം കൊള്ളയ്ക്ക് പിന്നിൽ ഭരണകക്ഷിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോൺട്രാക്‌ടര്‍മാരാണ്.
ഉത്തരവിലെ അവ്യക്തത മുൻകൂട്ടി അറിഞ്ഞാണ് ഈ മുതലെടുപ്പ് നടത്തിയത്. ഹൈക്കോടതി നേരിട്ട് ഇടുക്കിയിൽ നടന്ന മരം കൊള്ള അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരം കൊള്ളയ്ക്ക് സര്‍ക്കാരിന്‍റെ ഒത്താശയെന്ന് ബെന്നി ബെഹന്നാൻ എംപി Read more:നെടുങ്കണ്ടം മരംമുറി : ലോറി പിടിച്ചെടുത്ത് അന്വേഷണസംഘം
വനം കൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേത്യത്വം നൽകും. ജില്ലയിലെ മരം കൊള്ള നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തവേയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കൊന്നത്തടി പഞ്ചായത്തിലെ മങ്കുവയിലാണ് അദ്ദേഹം ആദ്യം സന്ദർശനം നടത്തിയത്. തുടർന്ന് മൂന്നാർ അടക്കമുള്ള മേഖലകളിലുമെത്തി. ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Read more:മുട്ടില്‍ മാതൃകയില്‍ കാസര്‍കോട്ടും മരംമുറി, വിജിലന്‍സ് അന്വേഷണം