ഇടുക്കി:വിളനാശത്തിനൊപ്പം വിലയിടിവില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍. പ്രളയത്തില്‍ ഏക്കര്‍ കണക്കിന് ഏത്തവാഴകളാണ് നശിച്ചത്. ഓണക്കാലം ലക്ഷ്യമാക്കി നട്ടുപരിപാലിച്ച വാഴകള്‍ വ്യാപകമായി കാറ്റിലും മഴയിലും നശിച്ചു. മുൻകാലങ്ങളിൽ ഓണക്കാല വിപണിയില്‍ അമ്പത് രൂപക്ക് മുകളില്‍ വില ലഭിച്ചിരുന്ന ഏത്തക്കായ്ക്ക് ഇപ്പോള്‍ മുപ്പത് രൂപയിൽ താഴെയാണ് വില.
വാഴക്കുല വിലയിടിയുന്നു; മലയോര കര്‍ഷകര്‍ ദുരിതത്തില്‍ - കര്‍ഷകര്‍ ദുരിതത്തില്‍
ശരാശരി കിലോക്ക് നാല്‍പ്പത് രൂപയെങ്കിലും വില ലഭിക്കണം. എന്നാല്‍ ഇപ്പോള്‍ കിട്ടുന്നത് മുപ്പതില്‍ താഴെ
ശരാശരി കിലോക്ക് നാല്‍പ്പത് രൂപയെങ്കിലും വില ലഭിക്കണം. എങ്കില്‍ മാത്രമേ വാഴ കൃഷിയുമായി മുമ്പോട്ട് പോകാനാവൂ എന്ന് കര്‍ഷകര്‍ പറയുന്നു. കാലവർഷത്തില്‍ വെള്ളം കയറിയ തോട്ടങ്ങളിലെ വാഴകളുടെ വേരുകള്‍ ചീഞ്ഞു പോകുന്നു. വാഴക്കുലകള്‍ മൂപ്പ് എത്താതെ പഴുത്ത് നശിക്കുന്നു.
മൂക്കാതെ പഴുക്കുന്ന വാഴക്കുലകൾ വിപണിയില്‍ വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. വിപണിയില്‍ ന്യായ വില ലഭിക്കുന്നതിനും കടബാധ്യതയിലേക്ക് കൂപ്പുകുത്തുന്ന കര്‍ഷകരെ പിടിച്ച് നിര്‍ത്തുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.