കേരളം

kerala

ETV Bharat / state

നേന്ത്രക്കായക്ക് വിലയിടിഞ്ഞു; ദുരിതത്തിലായി കര്‍ഷകര്‍ - banana low price

വിളവെടുപ്പാരംഭത്തില്‍ കിലോക്ക് 50 രൂപ ലഭിച്ചിരുന്നെങ്കില്‍ 25ലും താഴെയാണ് ഇപ്പോഴത്തെ വിപണി വില

നേന്ത്രക്കായക്ക് വിലയിടിഞ്ഞു; ദുരിതത്തിലായി കര്‍ഷകര്‍

By

Published : Aug 5, 2019, 11:59 PM IST

Updated : Aug 6, 2019, 4:50 AM IST

ഇടുക്കി: ജില്ലയിലെ കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായിരുന്ന നേന്ത്രക്കായുടെ വില കുത്തനെ കൂപ്പു കുത്തി. സാധരണയായി ഓണവിപണിയാണ് കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍ ഇത്തവണ ഓണത്തിന് ഒരു മാസം ശേഷിക്കെയാണ് നേന്ത്രക്കായുടെ വില കുത്തനെ കൂപ്പുകുത്തിയത്. വിളവെടുപ്പാരംഭത്തില്‍ കിലോക്ക് 50 രൂപ ലഭിച്ചിരുന്നെങ്കില്‍ 25ലും താഴെയാണ് ഇപ്പോഴത്തെ വിപണി വില. ഒരു വാഴക്കുലക്ക് 200 ലധികം രൂപ ചിലവുവരുമെന്നിരിക്കെ ഇപ്പോഴത്തെ വില ലാഭകരമല്ലെന്ന് കര്‍ഷകര്‍ പറയുന്നു.

നേന്ത്രക്കായക്ക് വിലയിടിഞ്ഞു; ദുരിതത്തിലായി കര്‍ഷകര്‍
ഇടുക്കിയിലെ ഏത്തക്കുലകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ഇത്തവണ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വലിയ തോതില്‍ നേന്ത്രക്കായകള്‍ വില്‍പ്പനക്കെത്തി. കഴിഞ്ഞ പ്രളയത്തില്‍ ഏത്തവാഴ കൃഷിക്ക് വ്യാപക നാശം സംഭവിച്ചിരുന്നു. ശേഷം കൃഷിയിറക്കിയ ഏത്തവാഴകള്‍ എല്ലാം ഒരേ സമയം കുലച്ചത് വിപണിയില്‍ നേന്ത്രക്കായുടെ ലഭ്യത കൂടുതലാക്കി. ഓണത്തോടടുത്ത നാളുകളിലെങ്കിലും മെച്ചപ്പെട്ട വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Last Updated : Aug 6, 2019, 4:50 AM IST

ABOUT THE AUTHOR

...view details