ഇടുക്കി: പിതാവ് ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസുകാരി മരിച്ചു. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്. തിങ്കളാഴ്‌ച(29.08.2022) രാവിലെ ആയിരുന്നു അപകടം.
വീട്ടുമുറ്റത്ത് നിന്ന് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടെ വാഹനത്തിന്‍റെ അടിയിൽ കുട്ടി അകപ്പെടുകയായിരുന്നു. അപകടം നടന്നയുടൻ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം വീണ്ടും അപകടത്തിൽപ്പെട്ടു. കുട്ടിയെ കൊണ്ടുപോയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.