ഇടുക്കി:കേന്ദ്ര സർക്കാരിൻറെ ഭവന നിർമ്മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.എസ്.വൈ) പദ്ധതി പ്രകാരം അനർഹർക്ക് വീട് അനുവദിച്ചതിന് രണ്ട് ഉദ്യോഗസ്ഥരെ ഗ്രാമവികസന കമ്മീഷൻ സസ്പെൻഡ് ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വണ്ടിപ്പെരിയാറിലാണ് സംഭവം.
പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയില്‍ അനര്‍ഹര്‍ക്ക് വീട്; ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു - പ്രധാനമന്ത്രി ആവാസ് യോജന
അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വണ്ടിപ്പെരിയാറിലാണ് സംഭവം.
വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ മാത്രം 138 വീടുകളാണ് ഈ പദ്ധതി പ്രകാരം നിര്‍മ്മിച്ചത്. ഇതിൽ കുരിശുമല സ്വദേശി ചന്ദ്രൻ, മഞ്ചുമല സ്വദേശി ഗണേശൻ എന്നിവരുടെ ഫയലുകളിൽ തിരിമറി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഗ്രാമസേവകൻ ,ഹൗസിംഗ് ഓഫീസര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അനര്‍ഹരായ എട്ട് പേര്‍ക്ക് വീട് നിര്‍മ്മിക്കാനും അഴുത ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥർ നടത്തിയ അഴിമതിയിൽ പഞ്ചായത്തിനു പങ്കില്ലെന്നാണ് പഞ്ചായത്ത് പ്രസിഡൻറ് പറയുന്നത്.
ഗ്രാമ പഞ്ചായത്തിൽ എത്തിച്ച സെക്ക് ലിസ്റ്റ് പരിശോധിച്ച് നൽകുക മാത്രമാണ് പഞ്ചായത്ത് ചെയ്തതെന്നും, ഗ്രാമ പഞ്ചായത്തിൽ അനുവദിച്ച 138 വീടുകളുടെ ഫയലുകളിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് വണ്ടിപ്പെരിയാറിന്റെ സമീപ പഞ്ചായത്തായ പീരുമേട്ടിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്