കേരളം

kerala

ETV Bharat / state

ചിന്നക്കനാലില്‍ പുറംപോക്ക് ഭൂമി കയ്യേറിയതായി കണ്ടെത്തല്‍ - revenue

റവന്യൂ പുറംപോക്ക് ഭൂമി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയ ശേഷം മറിച്ച് വില്‍ക്കുകയായിരുന്നു. കൈവശ ഭൂമിയല്‍ നിര്‍മാണം നടത്താൻ ശ്രമിച്ചതോടെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി തടയുകയായിരുന്നു

റവന്യൂ പുറംപോക്ക് ഭൂമി കൈയ്യേറ്റം കൈവശ ഭൂമി ചിന്നക്കനാൽ revenue land has been encroached on revenue exit
റവന്യൂ പുറംപോക്ക് ഭൂമിയില്‍ കൈയ്യേറ്റം നടന്നതായി അധികൃതര്‍

By

Published : Jun 3, 2020, 2:03 PM IST

Updated : Jun 3, 2020, 4:50 PM IST

ഇടുക്കി:സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി വിൽപന നടത്തിയ ഭൂമിയിലെ നിർമാണം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി തടഞ്ഞു. ചിന്നക്കനാൽ വില്ലേജിൽ 34 / 1 ൽ ഉള്‍പ്പെട്ട സൂര്യനെല്ലി ഷൺമുഖവിലാസത്തെ റവന്യൂ പുറംപോക്ക് ഭൂമിയിലാണ് കൈയ്യേറ്റം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയ സ്ഥലം ചിന്നക്കനാൽ സ്വദേശിക്ക് മറിച്ച് വിൽക്കുകയായിരുന്നു. കൈവശ ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിൽപന നടത്തിയത്. ഇതേ സ്ഥലത്ത് ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്നതിനായി നിർമാണം ആരംഭിച്ചതോടെയാണ് പരാതി ഉയർന്നത്. ഉടുമ്പൻചോല തഹസിൽദാർ നേരിട്ടെത്തി നിർമാണം നിർത്തിവക്കാൻ നിർദേശിക്കുകയായിരുന്നു.

അതിനിടയില്‍ സ്ഥലം ആദിവാസി ക്ഷേത്രം വകയാണെന്ന് അവകാശവാദവുമായി ആദിവാസികളും രംഗത്തെത്തി. വീട് നിർമാണത്തിന്‍റെ മറവിൽ റിസോർട്ട് നിർമാണത്തിനാണ് നീക്കമെന്നും ആരോപണമുണ്ട്. എന്നാല്‍ റവന്യൂ പുറംപോക്ക് ഭൂമിയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സർക്കാർ ഭൂമിയിൽ വീട് വച്ചതും കൈവശരേഖ നൽകിയിട്ടുണ്ടോ എന്നതിനെ സംബദ്ധിച്ചും അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Last Updated : Jun 3, 2020, 4:50 PM IST

ABOUT THE AUTHOR

...view details