കേരളം

kerala

ETV Bharat / state

'ആനയെ തൊടാൻ പോലും കിട്ടില്ല'; അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് വെഫ പ്രതിനിധി, ഓഡിയോ പുറത്ത്

അരിക്കൊമ്പന്‍ വിഷയത്തില്‍ സിങ്കുകണ്ടത്ത് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്

audio of wefa representative  protesting on arikomban issue  arikomban issue  highcourt on arikomban issue  sink kandam protest  അരിക്കൊമ്പന്‍ വിഷയത്തില്‍  പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് വെഫ പ്രതിനിധി  സിങ്ക് കണ്ടത്ത് കര്‍ഷകര്‍ പ്രതിഷേ  രാപ്പകല്‍ സമരം  അരിക്കൊമ്പൻ  കാട്ടാനയുടെ ആക്രമണം  അരിക്കൊമ്പനെ കൂട്ടില്‍ അടയ്‌ക്കേണ്ടതില്ല  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
'ആനയെ തൊടാൻ പോലും കിട്ടില്ല'; അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് വെഫ പ്രതിനിധി, ഓഡിയോ പുറത്ത്

By

Published : Mar 31, 2023, 10:12 PM IST

'ആനയെ തൊടാൻ പോലും കിട്ടില്ല'; അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് വെഫ പ്രതിനിധി, ഓഡിയോ പുറത്ത്

ഇടുക്കി : അരിക്കൊമ്പൻ വിഷയത്തിൽ ഇടുക്കിയിൽ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് ഹൈക്കോടതിയിലെ ഹർജിക്കാരനും വെഫ പ്രതിനിധിയുമായ വിവേക്. ആനയെ തൊടാൻ പോലും കിട്ടില്ലെന്നും മനുഷ്യനെപ്പോലെ ജീവിക്കാൻ കഴിയില്ലെങ്കിൽ പോയി ചത്തോളാനുമാണ് വിവേകിന്‍റെ ഓഡിയോ സന്ദേശം. അതേസമയം, വിഷയത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് സിങ്കുകണ്ടത്തെ കർഷകർ.

സംഭവത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. അരിക്കൊമ്പൻ വിഷയത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം മലയോരത്ത് ഉയരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയിലെ ഹർജിക്കാരനും വെഫ സംഘടന പ്രതിനിധിയുമായ വിവേകിന്‍റെ ഓഡിയോ സന്ദേശം പുറത്തുവരുന്നത്. ഇതോടെ വനം വകുപ്പിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

രാപ്പകല്‍ സമരം : വിഷയത്തിൽ സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി സിങ്കുകണ്ടത്ത് തൊഴിലാളികളും കർഷകരും രാപ്പകൽ സമരം ആരംഭിച്ചു. അനുകൂല നടപടി ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് കർഷകർ പറഞ്ഞു. അതേസമയം, കുങ്കിയാനകൾ നിൽക്കുന്ന സിമൻ്റ് പാലം ഭാഗത്തേക്കുള്ള റോഡ് പൊലീസ് അടച്ചത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു.

സമരപ്പന്തലിൽ നിന്ന് കൂട്ടമായി എത്തിയ പ്രതിഷേധക്കാർ പൊലീസ് അടച്ച റോഡ് തുറന്നു. പ്രദേശത്ത് ജനങ്ങളെ ഒറ്റപ്പെടുത്തി കുടിയിറക്കാനുള്ള നീക്കമാണ് വനംവകുപ്പിന്‍റേതെന്നും റവന്യൂ വകുപ്പും പൊലീസും അതിന് കൂട്ടുനിൽക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

അതേസമയം, അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് ഇന്നലെ വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായി. കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒന്നര ഏക്കറോളം കൃഷി ഭൂമിയാണ് കാട്ടാന നശിപ്പിച്ചത്.

വീണ്ടും കാട്ടാനയുടെ ആക്രമണം: സിങ്കുകണ്ടം സ്വദേശികളായ വത്സനും വിന്‍സെന്‍റിനും നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഒരാളുടെ കാലിനായിരുന്നു പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

അരിക്കൊമ്പനെ പിടികൂടാന്‍ തീരുമാനമാകും വരെയാണ് രാപ്പകല്‍ സമരം. പൂപ്പാറ കേന്ദ്രീകരിച്ചും സമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി നാട്ടുകാര്‍ ധര്‍ണ നടത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ അരിക്കൊമ്പന്‍റെ ആക്രമണങ്ങള്‍ക്ക് ഇരകളായവരെ ഉള്‍പ്പെടുത്തി സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

അരിക്കൊമ്പനെ കൂട്ടില്‍ അടയ്‌ക്കേണ്ടതില്ല:അതിനിടെ അരിക്കൊമ്പനെ മയക്കുവെടി വെച്ച് കൂട്ടില്‍ അടയ്‌ക്കേണ്ടതില്ലെന്നും മേഖലയില്‍ നിന്ന് മാറ്റുവാനും, വിഷയം ചര്‍ച്ച ചെയ്യാനും ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി തീരുമാനിച്ചു. നിലവില്‍ കൊമ്പനെ ഉള്‍വനത്തിലേയ്‌ക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. മദപ്പാട് മാറിയ ശേഷം അരിക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് സ്ഥലത്ത് നിന്ന് മാറ്റണണെന്നാണ് നിര്‍ദേശം.

ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുവാനും ധാരണയായിട്ടുണ്ട്. പുതുവര്‍ഷം പിറന്ന് രണ്ട് മാസത്തിനുള്ളില്‍ കാട്ടാന തകര്‍ത്തത് 15ഓളം വീടുകളാണ്. വേനല്‍ കടുത്തതും പുല്‍മേടുകള്‍ കത്തി കരിഞ്ഞതും ജനവാസ മേഖലയില്‍ കാട്ടാന ആക്രമണം വര്‍ധിക്കുന്നതിന് കാരണമായി. ഒറ്റായാനെ പേടിച്ച് വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. അതേസമയം ജനങ്ങളുടെ വികാരത്തിന് വിരുദ്ധമായ കോടതി വിധികളുണ്ടാകുമ്പോള്‍ നീതിന്യായ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമാണ് ഉരുത്തിരിയുകയെന്ന് കഴിഞ്ഞ ദിവസം വനംമന്ത്രി പ്രതികരിച്ചിരുന്നു.

ABOUT THE AUTHOR

...view details