ഇടുക്കി: ജില്ലയില്‍ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഹ്‌ളാദ പ്രകടനം നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. മാട്ടുപ്പെട്ടി നെറ്റിമേട്ടില്‍ രാത്രി വൈകിയും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ ആഹ്‌ളാദ പ്രകടനം നിയന്ത്രിക്കുന്നതിടെയാണ് ദേവികുളം പൊലീസ് ഉദ്യോഗസ്ഥർക്ക് മര്‍ദനമേറ്റത്. നെറ്റിമേട് ഡിവിഷനില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്‍തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. തുടര്‍ന്ന് എസ്റ്റേറ്റിലെത്തിയ പ്രവര്‍ത്തകർ ഒത്തുകൂടുകയും പടക്കം പൊട്ടിച്ച് ബാന്‍റുമേളങ്ങളോടെ ആഘോഷം സംഘടിപ്പിക്കുകയും ചെയ്‌തു.
തദ്ദേശ തെരഞ്ഞെടുപ്പ്; ആഹ്‌ളാദ പ്രകടനം നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദ്ദനം
മാട്ടുപ്പെട്ടി നെറ്റിമേട്ടിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്‌ളാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
രാത്രി പത്തരയോടെ ആഘോഷം അതിരുവിട്ടപ്പോള്‍ നിയന്ത്രിക്കാനായി പൊലീസ് എത്തിയെങ്കിലും പിരിഞ്ഞുപോകാന്‍ പ്രവര്‍ത്തകര്‍ തയ്യറായില്ല. ഇതേ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്ഐ ബിബിനെയും പൊലീസ് ഉദ്യോഗസ്ഥരെയും പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം നടത്തിവരുന്നതായി എസ്‌ഐ അറിയിച്ചു. എന്നാൽ പൊലീസിനെ മർദിച്ചിട്ടില്ലെന്നും വാക്കേറ്റം മാത്രമാണുണ്ടായതെന്നും പ്രവർത്തകർ പറഞ്ഞു.