പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സംഭവം; ശാന്തന്‍പാറ പൊലീസിനെതിരെ പ്രതിഷേധം ശക്തം - ചിന്നക്കനാല്‍ പഞ്ചാത്ത് ഓഫീസ്
കഴിഞ്ഞ 23-ാം തിയതി രാത്രിയാണ് അനധികൃത നിര്‍മാണം പൊളിച്ച് നീക്കിയതുമായി ബന്ധപ്പെട്ട് അഞ്ചംഗ സംഘം ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് അക്രമിച്ചത്.
ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് അക്രമിച്ച് സെക്രട്ടറി അടക്കമുള്ള ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതായി ആരോപണം. കഴിഞ്ഞ 23-ാം തിയതി രാത്രിയാണ് അനധികൃത നിര്‍മാണം പൊളിച്ച് നീക്കിയതുമായി ബന്ധപ്പെട്ട് അഞ്ചംഗ സംഘം ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് അക്രമിച്ചത്. ആക്രമണത്തില്‍ സെക്രട്ടറി ടി രഞ്ജന്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതിന് ശേഷം അക്രമണത്തിന് നേതൃത്വം നല്‍കിയ കെട്ടിട നിര്‍മാണ കരാറുകാരന്‍ ഗോപി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അംഗപരിമിതന്‍ കൂടിയായ തന്‍റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി ടി രഞ്ജന്‍ പറഞ്ഞു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും രംഗത്തെത്തി. പൊലീസിന്‍റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ശശീന്ദ്രന്‍ പറഞ്ഞു.