കേരളം

kerala

By

Published : Jul 8, 2021, 4:19 PM IST

Updated : Jul 8, 2021, 6:20 PM IST

ETV Bharat / state

ഇടുക്കിയില്‍ വയോധികയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം ; രണ്ട് പേര്‍ അറസ്റ്റില്‍

ആക്രമണം സിപിഐ നേതാവിന്‍റെ നേതൃത്വത്തില്‍.

ഇടുക്കിയില്‍ വയോധികയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം  ഇടുക്കി  പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം  നെടുങ്കണ്ടം  സിപിഐ നേതാവ്‌ ആക്രമിച്ചു  ഗുണ്ടായിസം  ഇടുക്കിയില്‍ കട ആക്രമിച്ചു  ഇടുക്കി പൊലീസ്  attack aganist woman at idukki  police custody  idukki police
ഇടുക്കിയില്‍ വയോധികയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ഇടുക്കി : നെടുങ്കണ്ടം തൂക്കുപാലത്ത് വയോധികയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം. തൂക്കുപാലം പ്രകാശ്‌ഗ്രാം മിനു നിവാസ്‌ ശശിധരന്‍ പിള്ളയുടെ ഭാര്യ തങ്കമണിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ 7.20ന് സിപിഐ നേതാവും നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അംഗവുമായ അജീഷ് മുത്തുകുന്നേലിന്‍റെയും ശൂലപാറ സ്വദേശി ബിജുവിന്‍റെയും നേതൃത്വത്തില്‍ ഒരു സംഘം ശശിധരന്‍പിള്ളയുടെ കടയിലേക്ക് അതിക്രമിച്ചു കയറി തങ്കമണിയെ മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും തങ്കമണി പറഞ്ഞു.

ഇടുക്കിയില്‍ വയോധികയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം ; രണ്ട് പേര്‍ അറസ്റ്റില്‍

Also Read:വണ്ടിപ്പെരിയാർ കൊലപാതകം; രാഷ്ട്രീയപോര് മുറുകുന്നു

പിന്നീട് കട അടിച്ചുതകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്‌തു. സമീപത്തെ വീട്ടിലെത്തിയും ഭീഷണി മുഴക്കി. കടയിലെ സാധനങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചു.

സമൂഹമാധ്യമത്തില്‍ ഒരു കമന്‍റിട്ടയാളുമായി ബിജു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ കടയില്‍ വച്ച് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. കടയില്‍ ഇത് പാടില്ലെന്ന് പറഞ്ഞ ശശിധരനെ പ്രതി മര്‍ദിക്കുകയും ചെയ്‌തിരുന്നു.

സംഭവത്തില്‍ കട്ടപ്പന ഡിവൈഎസ്‌പി, നെടുങ്കണ്ടം സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. തങ്കമണി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Last Updated : Jul 8, 2021, 6:20 PM IST

ABOUT THE AUTHOR

...view details