ഇടുക്കി : പട്ടികജാതിക്കാരനായ യുവാവിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളികളും അറസ്റ്റിൽ. ഇടുക്കി ചേമ്പളം ബ്രാഞ്ച് സെക്രട്ടറി മുള്ളുകാലായിൽ ഷാരോൺ, മഠത്തിൽ ഷിബിൻ, പുളിമൂട്ടിൽ സോനു എന്നിവരാണ് പിടിയിലായത്. ഒരു മാസം മുൻപാണ് കേസിനാസ്‌പദമായ സംഭവം.
പട്ടികജാതിക്കാരനായ യുവാവിന് നേരെ ആക്രമണം ; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 പേർ അറസ്റ്റിൽ - സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സിപിഎം ചെമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോൺ
പട്ടികജാതിക്കാരനായ യുവാവിന് നേരെ ആക്രമണം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
മദ്യലഹരിയിൽ ചേമ്പളത്തുവച്ച് പ്രതികൾ പ്രദേശവാസിയായ ലിനോ ബാബുവിനെ മർദിയ്ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം മാരക ആയുധങ്ങളുമായി പ്രതികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ഹെൽമറ്റ് ഉപയോഗിച്ചുള്ള മർദനത്തിൽ ലിനോയ്‌ക്ക് പരിക്കേറ്റിരുന്നു.
പ്രതികൾ മുൻപും ലിനോയ്‌ക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. നിരവധി കേസുകളിൽ പ്രതിയാണ് ഷാരോൺ. ലിനോ കട്ടപ്പന ഡിവൈ.എസ്.പിയ്‌ക്കും എറണാകുളം റേഞ്ച് ഐജിയ്ക്കും നൽകിയ പരാതിയിലാണ് അറസ്റ്റ്.