കേരളം

kerala

ഇളംദേശം ബ്ലോക്കില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി

By

Published : Jul 17, 2020, 1:22 AM IST

പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട 60 വയസ് തികഞ്ഞ 58 പേര്‍ക്കാണ് 7.30 ലക്ഷം രൂപ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായ ഉപകരണങ്ങള്‍ നല്‍കിയത്.

differently abled in the Elamdesam block Elamdesam block idukki news] ഇടുക്കി വാര്‍ത്തകള്‍ ഭിന്നശേഷിക്കാര്‍ വാര്‍ത്തകള്‍ ഇടുക്കി വാര്‍ത്തകള്‍
ഇളംദേശം ബ്ലോക്കില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി

ഇടുക്കി: ഇളംദേശം ബ്ലോക്കില്‍ വൃദ്ധജന പരിപാലന പദ്ധതിയില്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണം നടത്തി. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട 60 വയസ് തികഞ്ഞ 58 പേര്‍ക്കാണ് 7.30 ലക്ഷം രൂപ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായ ഉപകരണങ്ങള്‍ നല്‍കിയത്. ക്രോംമ്പ് ലേറ്റഡ് വീല്‍ചെയര്‍, വീല്‍ ചെയറോടു കൂടിയ കോമ്പെഡ് ചെയര്‍, വീല്‍ചെയര്‍, കേള്‍വി സഹായ ഉപകരണം, എല്‍മ്പോ ക്രച്ചസ്, എയര്‍ ബെഡ്, വാക്കിങ് സ്റ്റിക്ക്, ഫോള്‍ഡര്‍ സ്റ്റിക്ക്, നീ ക്യാപ് തുടങ്ങിയ ഉപകരണങ്ങളാണ് ഗ്രാമസഭാ ലിസ്റ്റിലുള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്തത്. ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി പറപ്പള്ളിക്കുടിയില്‍ തങ്കപ്പന് വീല്‍ ചെയര്‍ നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മര്‍ട്ടില്‍ മാത്യൂ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ABOUT THE AUTHOR

...view details