ഇടുക്കി:സന്ദര്‍ശകരെ കാത്ത് കാന്തല്ലൂരിലെ ആപ്പിള്‍ തോട്ടങ്ങള്‍. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൂത്തുതുടങ്ങിയ ആപ്പിള്‍ മരങ്ങള്‍ ഓഗസ്റ്റ് ആരംഭത്തോടെയാണ് പാകമാകുന്നത്. ഓണാവധി ആഘോഷിക്കാനായി ഇവിടേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ശണമായിരുന്നു വീടുകളിലെ ചെറു തോട്ടങ്ങള്‍. വ്യാവസായിക അടിസ്ഥാനത്തിലല്ല പ്രദേശത്ത് ആപ്പിള്‍ കൃഷി.
സന്ദര്‍ശകരെ കാത്ത് മറയൂരിലെ ആപ്പിള്‍ തോട്ടങ്ങള്‍ - സന്ദര്‍ശകര്‍
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൂത്തു തുടങ്ങിയ ആപ്പിള്‍ മരങ്ങള്‍ ഓഗസ്റ്റ് ആരംഭത്തോടെയാണ് പാകമാകുന്നത്. ഓണാവധി ആഘോഷിക്കാനായി ഇവിടേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ശണമായിരുന്നു വീടുകളിലെ ചെറു തോട്ടങ്ങള്‍.
സന്ദര്‍ശകരെ കാത്ത് മറയൂരിലെ ആപ്പിള്‍ തോട്ടങ്ങള്‍
എന്നാല്‍ വീടുകളില്‍ ചെറു തോട്ടങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. അമരി സിംല ഇത്തില്‍പെട്ട ആപ്പിളുകളാണ് കൃഷിചെയ്യുന്നത്. ആപ്പിള്‍ കൂടാതെ ആത്ത, ഓറഞ്ച്, ട്രീ ടോമാറ്റൊ, സ്‌റ്റ്രോബറി, പാഷൻ ഫ്രൂട്ട്, സബർജെല്ലി തുടങ്ങിയ ഫലവര്‍ഗ്ഗങ്ങളും പ്രദേശത്തെ മുഖ്യ ആകര്‍ശണമാണ്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇത്തവണ പ്രദേശത്തേക്ക് സഞ്ചാരികള്‍ എത്തിയിട്ടില്ലെന്നും പ്രദേശവാസിയായ ജോര്‍ജ് തോപ്പന്‍ പറയുന്നു.