കേരളം

kerala

ETV Bharat / state

ഉടുമ്പൻചോലയിൽ നിന്ന് ലംബോർഗിനിയുടെ 'അനസ് പതിപ്പ്'

പണം കൊടുത്ത് വാങ്ങുവാനാവില്ലന്ന് മനസിലായതോടെ സ്വന്തമായൊരു ലംബോർഗിനി തന്നെ നിർമ്മിച്ചിരിക്കുകയാണ് ഇടുക്കി ഉടുമ്പൻചോല സേനാപതി സ്വദേശിയും എംബിഎ ബിരുദ ധാരിയുമായ അനസ്.

anas who make lamborghini car  Udumbanchola  ലംബോർഗിനി  സ്വന്തമായി ലംബോർഗിനി നിർമ്മിച്ചു
ഉടുമ്പൻചോലയിൽ നിന്ന് ലംബോർഗിനിയുടെ 'അനസ് പതിപ്പ്'

By

Published : Jan 7, 2021, 7:50 PM IST

Updated : Jan 7, 2021, 10:42 PM IST

ഇടുക്കി: കോടികൾ വിലമതിക്കുന്ന ലംബോർഗിനി കാറുകൾ ഒരോ വാഹന പ്രേമിയുടേയും സ്വപ്‌നമാണ്. പണം കൊടുത്ത് വാങ്ങുവാനാവില്ലന്ന് മനസിലായതോടെ സ്വന്തമായൊരു ലംബോർഗിനി തന്നെ നിർമ്മിച്ചിരിക്കുകയാണ് ഇടുക്കി ഉടുമ്പൻചോല സേനാപതി സ്വദേശിയും എംബിഎ ബിരുദ ധാരിയുമായ അനസ്.

ഉടുമ്പൻചോലയിൽ നിന്ന് ലംബോർഗിനിയുടെ 'അനസ് പതിപ്പ്'
ആലുവയിലെ ഷോറൂമിലാണ് അനസ് ആദ്യമായി ലംബോർഗിനി നേരിൽ കാണുന്നത്. ആദ്യ കാഴ്‌ചയിൽ തന്നെ ഉറപ്പിച്ചു തനിക്കും ഇതുപോലെ ഒരു കാർ സ്വന്തമാക്കണമെന്ന്. പക്ഷെ വില വെല്ലുവിളി ആയപ്പോൾ സ്വന്തമായിട്ട് ഒരു ലംബോർഗിനി നിർമിച്ചാലോ എന്നായി ചിന്ത. രണ്ട് ലക്ഷത്തിലധികം രൂപ ചിലവിട്ട് 18 മാസം കൊണ്ടാണ് അനസ് ലംബോർഗിനിയുടെ സ്വന്തം പതിപ്പ് നിർമ്മിച്ചത്. ബൈക്കിൻ്റെ 110 സിസി എൻജിനാണ് കാർ നിർമ്മാണത്തിനായി ഉപയോഗിച്ചത്. ഡിസ്‌ക് ബ്രേക്ക്, പവർ വിൻഡോ, സൺ റൂഫ്, മുന്നിലും പിന്നിലും ക്യാമറകൾ തുടങ്ങി ഒരു ആഡംബര വാഹനത്തിന് വേണ്ട സൗകര്യങ്ങളെല്ലാം അനസിന്‍റെ ലംബോർഗിനിയിൽ ഉണ്ട്. തന്‍റെ ലംബോർഗിനി ഇലക്ട്രിക് ആക്കാനുള്ള തയ്യാറെടുപ്പിലാണ് അനസ്. ഇതിനായി അരലക്ഷത്തിലധികം രൂപ ആവശ്യമാണ്. കേറ്ററിങ്ങിനും പന്തൽ അലങ്കാര ജോലിക്കും പോയി കണ്ടെത്തിയ പണം കൊണ്ടാണ് ലംബോർഗിനിയുടെ അനസ് പതിപ്പ് ഈ ചെറുപ്പക്കാരൻ യാഥാർത്ഥ്യമാക്കിയത്.
Last Updated : Jan 7, 2021, 10:42 PM IST

ABOUT THE AUTHOR

...view details