ഇടുക്കി:അടിമാലി താലൂക്ക് ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 13 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചതായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിയ എംഎല്‍എ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട് പുതിയ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎല്‍എ വ്യക്തമാക്കി.
അടിമാലി താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി 13 കോടി രൂപകൂടി അനുവദിച്ചു - ഇടുക്കി വാര്‍ത്തകള്‍
പ്രദേശത്തിന്‍റെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടിയെന്നും ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ ഉടന്‍ വ്യക്തതവരുത്തുമെന്നും ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ അറിയിച്ചു.
അടിമാലി താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി 13 കോടി രൂപകൂടി അനുവദിച്ചു
പ്രദേശത്തിന്‍റെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയതായി തുക അനുവദിച്ചിട്ടുള്ളതെന്നും ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ ഉടന്‍ വ്യക്തത വരുത്തുമെന്നും എംഎല്‍എ പറഞ്ഞു. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനായും തുക വിനിയോഗിക്കും. ഒരാഴ്ച്ച മുമ്പാണ് തുക അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടായതെന്നും വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും എംഎല്‍എ പറഞ്ഞു.