രോഗിയുമായി പോയ ആംബുലന്‍സ് കൊക്കയിലേക്ക് മറിഞ്ഞു - kochi-dhanushkodi road accident
ചീയപ്പാറയക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍പെട്ടവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
രോഗിയുമായി പോയ ആംബുലന്‍സ് കൊക്കയിലേക്ക് മറിഞ്ഞു
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറക്ക് സമീപം രോഗിയുമായി പോയ ആംബുലന്‍സ് കൊക്കയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടവരെ പ്രദേശവാസികളും അഗ്നിശമന സേനയുമെത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ദേശിയപാതയുടെ വിസ്‌താരം കുറഞ്ഞ ഭാഗത്തുള്ള പാതയോരത്ത് നിന്നും 50 അടിയോളം താഴ്‌ചയുള്ള കൊക്കയിലേക്ക് ആംബുലന്‍സ് കുത്തനെ വീഴുകയായിരുന്നു.
Last Updated : Dec 29, 2020, 7:42 PM IST