ഇടുക്കി: പുതകില്‍, വട്ടപ്പാറ പട്ടികജാതി കോളനികളിലെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കേരളത്തിന്‍റെ ചരിത്രത്തില്‍ കാണാത്ത ചലനാത്മകമായ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്‍റെ കാലത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 249 കോളനികള്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ തെരഞ്ഞെടുത്തതില്‍ 37 എണ്ണത്തിന് നിര്‍മാണം പൂര്‍ത്തിയായി.
അംബേദ്കര്‍ ഗ്രാമവികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു - അംബേദ്കര്‍ ഗ്രാമവികസന പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു
കേരളത്തിന്‍റെ ചരിത്രത്തില്‍ കാണാത്ത ചലനാത്മകമായ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
212 എണ്ണത്തിന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. രണ്ടു മൂന്ന് മാസം കൊണ്ട് അതും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമവികസന പദ്ധതികളുടെ ഭാഗമായി ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. സൗരോര്‍ജ പ്ലാന്‍റ്, കുടിവെള്ള പദ്ധതി, റോഡുകള്‍, കാല്‍നടപ്പാത, കംപോസ്റ്റ്, വാട്ടര്‍ടാങ്ക്, വട്ടപ്പാറ കോളനിയില്‍ കമ്യൂണിറ്റിഹാള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്.