ഇടുക്കി: ശാന്തന്‍പാറയില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ നാട്ടുകാരെ ഗുണ്ട സംഘം മര്‍ദിച്ചതായി പരാതി. റോഡ് നിര്‍മാണത്തിന് നടപടി സ്വീകരിയ്ക്കാത്തതുമായി ബന്ധപെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ശാന്തന്‍പാറ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് സംഭവം നടന്നത്.
പ്രദേശത്തെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങള്‍ വനിതയായ പഞ്ചായത്ത് അംഗത്തോട് പരാതിപ്പെട്ടിരുന്നു. റോഡ് മാത്രമെങ്കിലും അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമൊയിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍ പഞ്ചായത്ത് അംഗം നാട്ടുകാരോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്ന് 12-ാം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഒരു സംഘം നാട്ടുകാരെ മര്‍ദിയ്ക്കുയായിരുന്നുവെന്നുമാണ് ആരോപണം.