ഇടുക്കി:അടിമാലി ഗ്രാമപഞ്ചായത്തില്‍ ജനകീയസമതികളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ജനകീയ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കി മുമ്പോട്ട് പോകാന്‍ ആരോഗ്യവകുപ്പും അടിമാലി ഗ്രാമപഞ്ചായത്തും തീരുമാനിച്ചത്. ഓരോ വാര്‍ഡിലും 50 പേരുള്‍പ്പെടുന്ന സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാകും സമിതിയുടെ പ്രവര്‍ത്തനം നടക്കുക.
അടിമാലി ഗ്രാമപഞ്ചായത്തില്‍ ജനകീയസമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി ആരംഭിച്ചു - PANCHAYATH
കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ജനകീയ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കി മുമ്പോട്ട് പോകാന്‍ ആരോഗ്യവകുപ്പും അടിമാലി ഗ്രാമപഞ്ചായത്തും തീരുമാനിച്ചത്.
അതാത് പഞ്ചായത്തംഗം ചെയര്‍മാനും ആരോഗ്യപ്രവര്‍ത്തക കണ്‍വീനറുമാണ് സമിതിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുക. റിവേഴ്‌സ് ക്വാറന്‍റൈൻ നടപ്പാക്കുന്നതിലായിരിക്കും ജനകീയസമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രയോജനപ്പെടുത്തുക. ആശ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം സമതികളുടെ ഭാഗമാകും. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേക്കും ജനകീയ സമിതികളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും പഞ്ചായത്തിന്‍റെയും പൊലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കര്‍ശന ജാഗ്രത പുലര്‍ത്തിപ്പോരുകയാണെന്നും ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.ബി ദിനേശന്‍ പറഞ്ഞു.