ഇടുക്കി: രാജാക്കാട് ടൗണിന് സമീപം പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമുള്ള കൃഷിയിടങ്ങളിൽ മദ്യപ സംഘങ്ങളുടെ ശല്യം രൂക്ഷം. കൃഷി പരിപാലനം നടത്തുവാൻ കഴിയാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ബിവറേജസിൽ നിന്നും മദ്യം വാങ്ങുന്നവർ കുപ്പിയും വെള്ളവും വാങ്ങി സ്വസ്ഥമായി മദ്യപിക്കുന്നതിന് ഇടം കണ്ടെത്തുന്നത് ഈ കൃഷിയിടങ്ങളിലാണ്. മദ്യപാനത്തിന് ശേഷം ചില്ലു കുപ്പി തല്ലി പൊട്ടിക്കുകയും ഭക്ഷണ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.
ഇടുക്കിയില്‍ മദ്യപരുടെ ശല്യം രൂക്ഷം: പരാതിയുമായി കര്‍ഷകര്‍
രാജാക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമുള്ള കൃഷിയിടങ്ങളിൽ മദ്യപ സംഘങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഇടുക്കിയില്‍ മദ്യപരുടെ ശല്യം രൂക്ഷം:പരാതിയുമായി രാജാക്കാട് കര്‍ഷകര്‍
ജലസേചനത്തിനായി ആശ്രയിക്കുന്ന സമീപത്തെ തോട്ടിലേക്ക് ഉപയോഗശൂന്യമായ കുപ്പികളും മറ്റും ഉപേക്ഷിക്കുകയും കാർഷികവിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. പൊലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കുന്നതിനും മദ്യപ സംഘങ്ങളുടെ ശല്യം ഇല്ലാതാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Last Updated : Oct 20, 2019, 7:18 PM IST