ഇടുക്കി : കാർഷിക പോഷക ഉദ്യാനങ്ങൾ ഓരോ വീട്ടിലും സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാർഡന്‍ പദ്ധതിക്ക് ഇടുക്കിയിലെ രാജകുമാരി പഞ്ചായത്തില്‍ തുടക്കമായി. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി പ്രാദേശിക കാർഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവർഗങ്ങളും വീടുകളിൽ സ്വന്തമായി നട്ടുവളർത്തുക, ഓരോ വീട്ടിലും പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുക, ഇതുവഴി അധിക വരുമാനം ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പിലാക്കി വരുന്നത്.
അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയ്ക്ക് രാജകുമാരി പഞ്ചായത്തിൽ തുടക്കം - ജൈവ കൃഷി
കാർഷിക പോഷക ഉദ്യാനങ്ങൾ ഓരോ വീട്ടിലും സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ അഗ്രി ന്യൂട്രി ഗാർഡന്‍ പദ്ധതി നടപ്പിലാക്കുന്നത്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി പ്രാദേശിക കാർഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവർഗങ്ങളും വീടുകളിൽ സ്വന്തമായി നട്ടുവളർത്തുക, ഓരോ വീട്ടിലും പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുക, ഇതുവഴി അധിക വരുമാനം ലഭ്യമാക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്
അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയ്‌ക്ക് തുടക്കമായി
ഇതിന്‍റെ ഭാഗമായി ജില്ലയിലെ ഗ്രാമീണ വാർഡുകളിൽ നിന്നും കുറഞ്ഞത് മൂന്ന് സെന്‍റിൽ പോഷക തോട്ടങ്ങൾ നിർമിക്കാൻ സാധിക്കുന്ന 50 കുടുംബങ്ങളുടെ ക്ലസ്റ്റർ രൂപീകരിക്കുകയും ഇവർക്ക് വേണ്ട അഞ്ചുതരം പച്ചക്കറികളുടെ വിത്തുകളും പരിശീലനവും നൽകുകയും ചെയ്യുന്നു. 50 പേരടങ്ങുന്ന സംഘമാണ് ജൈവ കൃഷിയിലേക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ചീര, ബീൻസ്, പയർ, തക്കാളി, വഴുതന എന്നിങ്ങനെ അഞ്ച് ഇനം പച്ചക്കറി വിത്തുകളും രണ്ടിനം പഴ വർഗ ചെടികളുമാണ് കൃഷി ചെയ്‌തത്.
Last Updated : Dec 10, 2022, 2:32 PM IST