ഇടുക്കി : അടിമാലി മരംമുറി കേസിൽ ഒന്നാം പ്രതി മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ ചോദ്യം ചെയ്യലിന് ഹാജരായി. ജോജി ജോണിന്‍റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയ സുപ്രീംകോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. അടിമാലി റേഞ്ച് ഓഫിസറായിരിക്കെ അടിമാലി മങ്കുവ പുറമ്പോക്ക് ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയ കേസിലാണ് ജോജി ജോണിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.
ജോജിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിർദേശിച്ചു. തിങ്കൾ മുതൽ ബുധൻ വരെ രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണി വരെ സ്റ്റേഷനില്‍ തുടരണമെന്നായിരുന്നു കോടതി നിര്‍ദേശം.