ഇടുക്കി: അടിമാലി താലൂക്കാശുപത്രിയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുതിയ ബ്ലോക്ക് പ്രവര്‍ത്തന സജ്ജമായതിന് പിന്നാലെ രോഗികള്‍ക്ക് പ്രയോജനകരമാകുന്ന കൂടുതൽ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. തോട്ടംതൊഴിലാളികളും ആദിവാസി കുടുംബങ്ങളും ആശ്രയിക്കുന്ന ആശുപത്രിയാണിത് . ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്നതും ഇവിടെയാണ്. അതിനാൽ കാത്ത് ലാബും ഐസിയുവുമടക്കമുള്ള സജ്ജീകരണങ്ങൾ ഉടൻ ഒരുക്കുമെന്നും ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ.പ്രസീത പറഞ്ഞു.
അടിമാലി താലൂക്കാശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും
തോട്ടംതൊഴിലാളികളും ആദിവാസി കുടുംബങ്ങളും ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയിൽ ലാബും ഐസിയുവുമടക്കമുള്ള സജീകരണങ്ങൾ ഉടൻ ഒരുക്കുമെന്ന് ആശുപത്രി സൂപ്രണ്ട്
അടിമാലി താലൂക്കാശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും
ആരോഗ്യവകുപ്പില്‍ നിന്നുള്ള 3.76 കോടി രൂപയാണ് പുതിയ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. ഒരു കോടിയോളം രൂപ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങാൻ ചെലവഴിക്കും. നവജാത ശിശുക്കള്‍ക്കായുള്ള ഐസിയു യൂണിറ്റ്, ലേബര്‍ റൂം തുടങ്ങി ഗൈനക്കോളജി വിഭാഗത്തിന് വേണ്ടുന്ന നൂതന സൗകര്യങ്ങള്ളും ഒരുക്കും .