അടിമാലി ടൗണിൽ രാത്രി പട്രോളിങ്ങ് ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യം - രാത്രികാല പൊലീസ് പട്രോളിംങ്ങ്
തുടര്‍ച്ചയായി ബസ്സ്റ്റാന്‍ഡ് പരിസരത്തുണ്ടായിട്ടുള്ള മോഷണങ്ങള്‍ വ്യാപാരികള്‍ക്കിടയിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ഇടുക്കി: അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും പൊലീസിന്‍റെ രാത്രികാല പട്രോളിങ്ങ് ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ മാത്രം അടിമാലി ടൗണില്‍ രണ്ട് മോഷണങ്ങളാണ് നടന്നത്. ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് കടയും വസ്ത്രവ്യാപാര ശാലയും കുത്തിതുറന്നായിരുന്നു മോഷണങ്ങള്‍. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി രാത്രികാലത്ത് ടൗണും പരിസരപ്രദേശങ്ങളും വിജനമാകുന്നതാണ് മോഷ്‌ടാക്കളും സാമൂഹ്യ വിരുദ്ധരും മറയാക്കുന്നത്. മുമ്പ് വിനോദ സഞ്ചാരികളടക്കമുള്ളവരുടെ സാന്നിധ്യം ടൗണിനെ സദാസമയവും സജീവമാക്കി നിര്‍ത്തിയിരുന്നു. തുടര്‍ച്ചയായി ബസ്സ്റ്റാന്‍ഡ് പരിസരത്തുണ്ടായിട്ടുള്ള മോഷണങ്ങള്‍ വ്യാപാരികള്‍ക്കിടയിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.