കേരളം

kerala

ETV Bharat / state

മാങ്കുളം വിരിഞ്ഞപാറയില്‍ നിന്നും 60 ലിറ്റര്‍ കോട പിടിച്ചെടുത്തു - അടിമാലി

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ നര്‍ക്കോട്ടിക് സംഘം കേസ് രജിസ്റ്റര്‍ ചെയ്തു.

ഇടുക്കി  IDUKKI  liquor making  siezed  Mankulam  Virinjapara  കോട  അടിമാലി  ചാരായ നിര്‍മ്മാണം
മാങ്കുളം വിരിഞ്ഞപാറയില്‍ നിന്നും 60 ലിറ്റര്‍ കോട പിടിച്ചെടുത്തു

By

Published : Jul 11, 2020, 12:11 AM IST

ഇടുക്കി: മാങ്കുളം വിരിഞ്ഞപാറയില്‍ ചാരായ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 60 ലിറ്റര്‍ കോട അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം കണ്ടെത്തി നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ നര്‍ക്കോട്ടിക് സംഘം കേസ് രജിസ്റ്റര്‍ ചെയ്തു. മാങ്കുളം മേഖലയില്‍ ചാരായ നിര്‍മ്മാണവും വില്‍പ്പനയും സജീവമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം പരിശോധന നടത്തിയത്.

മാങ്കുളം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഇടങ്ങളില്‍ ചാരായ നിര്‍മ്മാണവും വില്‍പ്പനയും സജീവമായി നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം മാങ്കുളം വിരിഞ്ഞപാറയില്‍ പരിശോധന നടത്തിയത്. പരിശോധനയെ തുടര്‍ന്ന് ചാരായ നിര്‍മ്മാണത്തിന് പാകമായ 60 ലിറ്റര്‍ കോട പരിശോധനാ സംഘം കണ്ടെത്തി. 40 ലിറ്റര്‍ കോട വിരിഞ്ഞപാറ സ്വദേശി നെടുങ്കല്ലേല്‍ രാജു ചാക്കോയുടെ വീടിന് സമീപത്തായി പ്ലാസ്റ്റിക് കുടങ്ങളിലും 20 ലിറ്റര്‍ കോട പുഞ്ചാല്‍ റഫീഖ് ഫിലിപ്പിന്‍റെ വീടിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ജാറിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാങ്കുളം വിരിഞ്ഞപാറയില്‍ നിന്നും 60 ലിറ്റര്‍ കോട പിടിച്ചെടുത്തു

ഒളിപ്പിച്ച് വച്ചിരുന്ന കോട കണ്ടെത്തി പരിശോധനാ സംഘം സംഭവ സ്ഥലത്തു വച്ച് തന്നെ നശിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിലെ നല്ലതണ്ണിയാറിന് തീരത്തു നിന്നും ഒളിപ്പിച്ച് വച്ചിരുന്ന ചാരായം നര്‍ക്കോട്ടിക് സംഘം കണ്ടെടുത്തിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി പി അനൂപിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസര്‍മാരായ രാജീവ് കെ എച്ച്, കെ വി സുകു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മീരാന്‍ കെ എസ്,മാനുവല്‍ എന്‍ ജെ,ശരത് എസ് പി എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details