ഇടുക്കി: കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്കും നിര്‍ധനര്‍ക്കും കൈത്താങ്ങുമായി അടിമാലി സര്‍വീസ് സഹകരണ ബാങ്ക്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് വിവിധ സഹായ പദ്ധതികള്‍ ആവിക്ഷക്കരിച്ചതായി ബാങ്ക് ഭരണസമതി അറിയിച്ചു. ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് വിവിധ സഹായ പദ്ധതികള്‍ ആവിഷ്കരിച്ചു. ബാങ്കില്‍ അംഗത്വമുള്ളവര്‍ക്ക് ജൂലൈ 31 വരെയുള്ള കാലയളവില്‍ 25000 രൂപ വരെ പലിശ രഹിത സ്വര്‍ണപ്പണയ വായ്‌പ നല്‍കുന്നതിന് ബാങ്ക് നടപടി സ്വീകരിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് കൈത്താങ്ങായി അടിമാലി സര്‍വീസ് സഹകരണ ബാങ്ക് - ഇടുക്കി
ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും.ബാങ്കില്‍ അംഗത്വമുള്ളവര്‍ക്ക് ജൂലൈ 31 വരെയുള്ള കാലയളവില്‍ 25000 രൂപ വരെ പലിശ രഹിത സ്വര്‍ണപ്പണയ വായ്‌പ നല്‍കും.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അടിമാലി സ്റ്റേഷനിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രദേശത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രമേഹം, പ്രഷര്‍, കൊളസ്ട്രോള്‍ തുടങ്ങിയ പരിശോധനകള്‍ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ലാബിൽ നിന്നും തികച്ചും സൗജന്യമായി ചെയ്‌തു നല്‍കും. 60 വയസിന് മുകളില്‍ പ്രായമുള്ള ബാങ്ക് ഇടപാടുകാര്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് തീരുമാനിച്ചിട്ടുള്ളതായും ബാങ്ക് പ്രസിഡന്‍റ് ജോണ്‍ സി ഐസക്, വൈസ് പ്രസിഡന്‍റ് നവാസ് എം എം എന്നിവര്‍ അറിയിച്ചു.