ഇടുക്കി: കൊവിഡ് കാലത്ത് തൊഴില്‍ ലഭ്യതയും സുരക്ഷയുമൊരുക്കാന്‍ മൊബൈല്‍ ആപ്പ് രൂപീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്. വിവിധ തൊഴിലുകള്‍ ചെയ്യുന്ന തദ്ദേശീയരുടെ വിവരങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വന്ന് തൊഴിലാളികള്‍ക്കും തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്കും സൗകര്യമൊരുക്കുകയാണ് പഞ്ചായത്തിൻ്റെ ലക്ഷ്യം.
തൊഴില്‍ ലഭ്യത ഉറപ്പ് വരുത്താൻ മൊബൈല്‍ ആപ്പ് രൂപീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്ത് - തൊഴില്‍ ലഭ്യത
മൊബൈല്‍ ആപ്പുപയോഗിച്ച് ഏതൊരാള്‍ക്കും ആവശ്യമുള്ള തൊഴിലാളികളെ കണ്ടെത്താന്‍ സാധിക്കും. മണ്‍പണി,കൃഷിപ്പണി,മേസ്‌തിരിപ്പണി തുടങ്ങി പഞ്ചായത്ത് നിഷ്‌കര്‍ഷിട്ടുള്ള വിവിധ തൊഴിലുകള്‍ ചെയ്തുവരുന്നവര്‍ക്ക് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം
മൊബൈല്‍ ആപ്പുപയോഗിച്ച് ഏതൊരാള്‍ക്കും ആവശ്യമുള്ള തൊഴിലാളികളെ കണ്ടെത്താന്‍ സാധിക്കും. മണ്‍പണി,കൃഷിപ്പണി,മേസ്‌തിരിപ്പണി തുടങ്ങി പഞ്ചായത്ത് നിഷ്‌കര്‍ഷിട്ടുള്ള വിവിധ തൊഴിലുകള്‍ ചെയ്തുവരുന്നവര്‍ക്ക് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. പാര്‍ട്ട് ടൈമായും അല്ലാതെയും ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആപ്പില്‍ സാന്നിധ്യമറിയിക്കാം. ആവശ്യകാര്‍ക്ക് ആപ്പുപയോഗിച്ച് തൊഴിലാളികളെ കണ്ടെത്താനും ആപ്പിലൂടെ തന്നെ ഇവരെ ബന്ധപ്പെടാനും സാധിക്കും. ആപ്ലിക്കേഷനിലേക്ക് വിവരങ്ങള്‍ ചേര്‍ക്കാനാഗ്രഹിക്കുന്ന തൊഴിലാളിക്ക് മെയ് 30വരെ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോമുകള്‍ പൂരിപ്പിച്ച് നല്‍കി പഞ്ചായത്തിൻ്റെ ഉദ്യമത്തില്‍ പങ്കാളികളാകാം. തൊഴില്‍ ലഭ്യതക്കും സുരക്ഷക്കുമപ്പുറം അടിമാലി ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച സമഗ്രവിവരങ്ങളും പഞ്ചായത്തില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും മൊബൈല്‍ ആപ്പിലൂടെ അറിയാനാകും.