ഇടുക്കി: ഒന്നില്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകൾ കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്ന അവസരത്തില്‍ മുന്‍പ് താമസിച്ചിരുന്നിടങ്ങളില്‍ വച്ച് പേര് ചേര്‍ത്ത തിരിച്ചറിയല്‍ കാര്‍ഡിന്‍റെ വിവരം മറച്ചുവെച്ച് വീണ്ടും കാര്‍ഡ് സ്വീകരിക്കുന്നവർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചത്.
തെരഞ്ഞെടുപ്പ് തിരിച്ചറില്‍ കാര്‍ഡ് ഒന്നിലധികമുണ്ടെങ്കില്‍ നടപടി
ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍
ഒന്നില്‍ കൂടുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കുന്നവര്‍ക്കെതിരെ നടപടി- ഇടുക്കി ജില്ലാ കളക്ടര്‍
വോട്ടര്‍ പട്ടിക സംശുദ്ധമായും, തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായും നടക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശാനുസരണം വിപുലമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും കലക്ടർ അറിയിച്ചു.