ഇടുക്കി:വാത്തിക്കുടിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ആർ ശ്രീജക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മുഖത്തും ശരീരഭാഗങ്ങളിലുമാണ് ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ ഭർത്താവ് പൊട്ടനാനിക്കൽ അനിലിനെ മുരിക്കാശേരി പൊലീസ് അറസ്റ്റു ചെയ്തു. ഉച്ചക്ക് ശേഷം പഞ്ചായത്ത് യോഗം കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് സംഭവം.
വാത്തിക്കുടിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം - ആസിഡ് ആക്രമണം
മുഖത്തും ശരീരഭാഗങ്ങളിലും ആസിഡ് ഒഴിച്ചു. ഉച്ചക്ക് ശേഷം പഞ്ചായത്ത് മീറ്റിഗ് കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് സംഭവം.
വാത്തിക്കുടിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം
മുഖത്തും പുറത്തും പൊള്ളലേറ്റ ശ്രീജയെ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ രാജുവും സംഘവുമാണ് ആശുപത്രിയിൽ എത്തിച്ചത്. അനിലിനെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. അനിലിനെ നാളെ കോടതിയിൽ ഹാജരാക്കും.