കേരളം

kerala

ETV Bharat / state

കമ്പകക്കാനം കൂട്ടക്കൊലക്കേസ് പ്രതി വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ - kambakakkanam massacre case

2018 ജൂലൈ 29നാണ് അനീഷും കൂട്ടുപ്രതി ലിബീഷും ചേർന്ന് നാലംഗ കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

കൂട്ടക്കൊലക്കേസ്  കൂട്ടക്കൊല  മരിച്ച നിലയിൽ  കമ്പകക്കാനം കൂട്ടക്കൊല  കമ്പകക്കാനം കൂട്ടക്കൊലക്കേസ്  വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ  kambakakkanam  kambakakkanam massacre  kambakakkanam massacre case  accused in the kambakakkanam massacre case was found dead by consuming poison
കമ്പകക്കാനം കൂട്ടക്കൊലക്കേസ് പ്രതി വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ

By

Published : Oct 21, 2021, 9:17 PM IST

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവർകുഴിയിൽ അനീഷ്(34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലാണ് അനീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചയിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. 2018 ജൂലൈ 29നാണ് അനീഷും കൂട്ടുപ്രതി ലിബീഷും ചേർന്ന് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്‌ണൻ(52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ വീടിന് പിന്നിലെ ചാണകക്കുഴിയിൽ മൂടുകയും ചെയ്‌തു.

Also Read: ബെവ്കോയ്‌ക്ക് മുന്നിലെ ക്യൂ ഒഴിവാക്കണം, സാധാരണ കടകളില്‍ കയറുന്നത് പോലെയുള്ള സൗകര്യം വേണം: ഹൈക്കോടതി

ABOUT THE AUTHOR

...view details