ഇടുക്കി :ഇടമലക്കുടിയില്‍ ആദിവാസി യുവാവിന് വെടിയേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കീഴ്‌പത്താംകുടി സ്വദേശിയായ ലക്ഷ്‌മണനെയാണ് പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ പതിനൊന്നിനായിരുന്നു ഇരുപ്പുകല്ല്കുടി സ്വദേശിയായ സുബ്രഹ്മണ്യന് കൃഷി സ്ഥലത്ത് വച്ച് വെടിയേറ്റത്.
മൂന്നാര്‍ എസ്ഐ റ്റി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കുടിയിലുണ്ടെന്ന വിവരം ലഭിച്ച പൊലീസ് ഇടമലക്കുടിയില്‍ ജൂൺ 29ന് രാത്രിയോടെ എത്തുകയായിരുന്നു.
പിടികൂടിയ പ്രതിയെ ജൂൺ 30ന് ഉച്ചയോടെ മൂന്നാര്‍ സ്റ്റേഷനിലെത്തിച്ചു. കാട്ടുമൃഗമാണെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചതാണെന്നാണ് പ്രതി ബന്ധുക്കളോട് പറഞ്ഞിരുന്നത്.