കേരളം

kerala

ETV Bharat / state

ആനകള്‍ നീരാട്ടിനെത്തുന്ന ഇടുക്കിയിലെ ആനക്കുളം

ആനക്കാഴ്ചയും രാത്രിയുടെ കുളിരും നിശബ്‌ദതയും കാടിന്‍റെ വന്യതയുമെല്ലാം ഇടുക്കിയിലെ ആനക്കുളത്തെ ഇതര വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നുവെന്ന് സഞ്ചാരികള്‍ പറയുന്നു.

ഇടുക്കി  ആനക്കാഴ്‌ച  ആനക്കുളം  idukki  aanakulam  elephant scenes
രാത്രിയിൽ സജീവമായി ഇടുക്കിയിലെ ആനക്കുളം

By

Published : Feb 19, 2020, 7:26 PM IST

Updated : Feb 19, 2020, 8:08 PM IST

ഇടുക്കി:രാത്രികാലത്ത് സഞ്ചാരികളാല്‍ സജീവമാകുന്ന വിനോദ സഞ്ചാര കേന്ദ്രമുണ്ട് ഇടുക്കിയില്‍. ആനകള്‍ രാത്രി നീരാട്ട് നടത്തുന്ന ആനക്കുളം.ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പകല്‍ സഞ്ചാരികളെ കൊണ്ട് നിറയുമ്പോള്‍ ആനക്കുളത്ത് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത് രാത്രികാലത്താണ്. രാത്രിയുടെ കുളിരും നിശബ്ദതയും കാടിന്‍റെ വന്യതയും സഞ്ചാരികള്‍ക്ക് നല്‍കുന്നത് മറക്കാനാവാത്ത അനുഭവമാണ്.

ആനകള്‍ നീരാട്ടിനെത്തുന്ന ഇടുക്കിയിലെ ആനക്കുളം

വേനല്‍ കനക്കുന്നതോടെ ആനക്കുളത്തെ കാട്ടരുവിയില്‍ നിന്നും വെള്ളം കുടിക്കാന്‍ കാട്ടാനകൂട്ടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും എത്താം.വൈകുന്നേരത്തോടെ കാട്ടരുവിയില്‍ ഇറങ്ങുന്ന ആനക്കൂട്ടം രാത്രികാലത്ത് മതിവരുവോളം ഇവിടെ ചെലവഴിക്കും. ഈ ആനക്കുളിക്കാണാനെത്തുന്നവരാണ് രാത്രികാലത്ത് ആനക്കുളത്ത് ആളനക്കമുണ്ടാകുന്നത്. ആനക്കാഴ്ചയും രാത്രിയുടെ കുളിരും നിശബ്‌ദതയും കാടിന്‍റെ വന്യതയുമെല്ലാം ആനക്കുളത്തെ ഇതര വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നുവെന്ന് സഞ്ചാരികള്‍ പറയുന്നു. നിശബ്ദമായി ഒഴുകുന്ന അരുവിയാണ് ആനക്കുളത്ത് കാടിനേയും നാടിനേയും തമ്മില്‍ വേര്‍തിരിക്കുന്നത്. അരുവിയുടെ തീരത്തുകൂടി കടന്നു പോകുന്ന നാട്ടുവഴിയില്‍ നിന്നാല്‍ ആനക്കുളത്തെ രാത്രികാല കാഴ്ചകള്‍ ആസ്വദിക്കാം.

സ്‌ത്രീകളും കുട്ടികളും വിദേശികളും വരെ രാത്രികാലത്ത് ആനക്കുളത്തെത്തി ആനകളെ കണ്ട് മടങ്ങുന്നുണ്ട്. സമീപത്തെ ചെറിയ ചില കടകള്‍ രാത്രിയിലും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രികാലത്തും സുരക്ഷക്കായി വനപാലകരുടെ നിരീക്ഷണം ഇവിടെയുണ്ട്. അടുത്ത മഴക്കാലമാകും വരെ ആനകൾ ആനക്കുളത്തെ രാത്രികാലത്ത് സജീവമാക്കി നിര്‍ത്തും.

Last Updated : Feb 19, 2020, 8:08 PM IST

ABOUT THE AUTHOR

...view details