കേരളം

kerala

ETV Bharat / state

പെട്ടിമുടിയിൽ നാശനഷ്‌ടങ്ങളുടെ കണക്കെടുക്കാൻ സ്പെഷ്യൽ ടീം - പെട്ടിമുടി

ആദ്യഘട്ടത്തിൽ ഓരോ ടീമുകളും ദുരന്തം സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകൾ, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ ഓഫീസുകളിൽ നിന്നോ ശേഖരിക്കും.

A special team was deployed  assess the damage to the pettimudi  പെട്ടിമുടി  സ്പെഷ്യൽ ടീമിനെ നിയോഗിച്ചു   Suggested Mapping : s
പെട്ടിമുടിയിൽ നാശനഷ്‌ടങ്ങളുടെ കണക്കെടുക്കാൻ സ്പെഷ്യൽ ടീമിനെ നിയോഗിച്ചു

By

Published : Aug 21, 2020, 9:10 PM IST

Updated : Aug 21, 2020, 9:52 PM IST

ഇടുക്കി:ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായുള്ള ജോലികൾക്കായി സ്പെഷ്യൽ ടീമിനെ ചുമതലപ്പെടുത്തി. മൂന്നാർ തഹസിൽദാർ ബിനു ജോസഫ് നേതൃത്വം നൽകുന്ന 13 അംഗ ടീമിനാണ് ചുമതല. പെട്ടിമുടിയിൽ എത്തിയ സംഘം വിവരശേഖരണ നടപടി ക്രമങ്ങൾക്ക് തുടക്കം കുറിച്ചു. നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവര ശേഖരണം, മരണമടഞ്ഞവരുടെ വിവരശേഖരണം, അനന്തരാവകാശികളെ കണ്ടെത്തൽ, ധനസഹായവിതരണം വേഗത്തിലാക്കൽ തുടങ്ങിയ വിവിധ ജോലികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ വിവരശേഖരണം ആണ് സ്പെഷ്യൽ ടീം നടത്തിവരുന്നത്.

പെട്ടിമുടിയിൽ നാശനഷ്‌ടങ്ങളുടെ കണക്കെടുക്കാൻ സ്പെഷ്യൽ ടീം

സ്പെഷ്യൽ ടീം അഞ്ച്‌ ടീമുകളായി തിരിഞ്ഞാണ് വിവര ശേഖരണ ജോലികൾ നടത്തുന്നത്. 1,2,3 ടീമുകളുടെ മേൽനോട്ട ചുമതല ദേവികുളം താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരായ അരുൺ എമ്മിനും 4, 5 ടീമുകളുടെ മേൽനോട്ട ചുമതല തൊടുപുഴ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരായ സക്കീർ കെ.എച്ചിനുമാണ് നൽകിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ഓരോ ടീമുകളും ദുരന്തം സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകൾ, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ ഓഫീസുകളിൽ നിന്നോ ശേഖരിക്കും. തുടർന്ന് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലും ഫീൽഡ് പരിശോധനയിലൂടെയും ഉരുൾപൊട്ടലിൽ മരണപ്പെടുകയോ പരിക്കുപറ്റുകയോ കാണാതാവുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തിട്ടുള്ള 82 പേരെ സംബന്ധിച്ചുള്ള അടിസ്ഥാന വിവര ശേഖരണം നടത്തുകയും രേഖപ്പെടുത്തുകയും ചെയ്യും. ശേഷം സർക്കാർ നിർദേശിച്ചിട്ടുള്ള മാർഗരേഖകൾക്ക് വിധേയമായി നാശനഷ്ടം തിട്ടപ്പെടുത്തുകയും ഓരോ വ്യക്തികൾക്കും ലഭ്യമാക്കേണ്ട ദുരിതാശ്വാസ ധനസഹായം സംബന്ധിച്ചുള്ള രേഖപ്പെടുത്തൽ നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.

Last Updated : Aug 21, 2020, 9:52 PM IST

ABOUT THE AUTHOR

...view details