കേരളം

kerala

ക്ഷീര കര്‍ഷകര്‍ക്കായി കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. ഫോണ്‍ നമ്പര്‍ : 0486-2222099.

By

Published : Aug 11, 2020, 5:23 AM IST

Published : Aug 11, 2020, 5:23 AM IST

dairy farmers  control room  ക്ഷീര കര്‍ഷകര്‍  കണ്‍ട്രോള്‍ റൂം  ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍
ക്ഷീര കര്‍ഷകര്‍ക്കായി കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ഇടുക്കി:സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും മലയിടിച്ചിലിലും കനത്ത നാശനഷ്ടം അനുഭവിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്കായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും തീറ്റ നല്‍കുന്നതിനും മില്‍മയുമായി സഹകരിച്ച് ക്ഷീരസംഘങ്ങളില്‍ പാല്‍ സംഭരണം പുന:ക്രമീകരിക്കുന്നതിനും കാലിത്തീറ്റ സ്റ്റോക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പശുക്കള്‍. കന്നുകുട്ടികള്‍, കിടാരികള്‍, കാലിത്തൊഴുത്ത്, തീറ്റപ്പുല്‍ക്കൃഷി, തുടങ്ങിയവയ്ക്ക് നാശം ഉണ്ടായാല്‍ ക്ഷീരവികസന യൂണിറ്റില്‍ വിവരം അറിയിക്കണമെന്ന് ജില്ലാതല കോ-ഓര്‍ഡിനേറ്റര്‍ ക്ഷീരവികസനവകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ട്രീസ തോമസ് അറിയിച്ചു. പ്രളയദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ : 0486-2222099.

ABOUT THE AUTHOR

...view details