മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസത്തെ വരുമാനം നല്‍കി ബാര്‍ബര്‍ ഷോപ്പുടമ - മുഖ്യമന്ത്രി
കുമളി സ്വദേശി ഉദയനാണ് നാടിനാകെ മാതൃകയായത്
ഇടുക്കി: മഴക്കെടുതിൽ ദുരിതമനുഭവിക്കുന്നവർക്കായി ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും മാറ്റി വച്ച് കുമളി സ്വദേശിയായ ബാർബർ ഉദയൻ. കഴിഞ്ഞ ദിവസം കടയില്‍ നിന്ന് ലഭിച്ച മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഉദയന്‍ സംഭാവന ചെയ്യുന്നത്. ഉദയന്‍റെ നല്ല മനസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടയിലെത്തിയവര്‍ സാധാരണ നല്‍കുന്ന കൂലിയേക്കാള്‍ കൂടുതല്‍ പണം ദുരിതാശ്വാസ പെട്ടിയില്‍ നിക്ഷേപിച്ചു. വാര്‍ത്തയിലെ താരമാവാനോ പ്രശസ്തിക്കോ വേണ്ടയില്ല ഇതൊക്കെ ചെയ്യുന്നതെന്നും തന്‍റെ പുണ്യപ്രവൃത്തി കണ്ട് സഹജീവികളെ സഹായിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്ത് വരാനാണ് ആഗ്രഹമെന്നും ഉദയന്‍ പറയുന്നു.