ഇടുക്കി: നെടുങ്കണ്ടം പച്ചടിയിലെ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ നിന്നും 800 കിലോ മത്സ്യങ്ങൾ മോഷ്‌ടാക്കൾ അപഹരിച്ചു.വിളവെടുക്കാനിരിക്കുന്നതിനിടെയാണ് മോഷണം.സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷി ചെയ്ത കുരിശുപാറ അമ്പാട്ട് ജോസിന്‍റെ പുരയിടത്തിലെ വളർത്തുമത്സ്യങ്ങളാണ് മോഷണം പോയത്. സിലോപ്യ, ഗാർസ്കാർപ്പ്, അനാമസ് തുടങ്ങിയ ഇനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്. മുക്കാല്‍ കിലോ മുതല്‍ ഒന്നര കിലോവരെ തൂക്കം വരുന്നതായിരുന്നു മത്സ്യങ്ങള്‍. അടുത്ത ആഴ്ച വിളവെടുത്താല്‍ രണ്ടര ലക്ഷത്തോളം രൂപ വരുമാനം ലഭിക്കേണ്ടതായിരുന്നു.
മത്സ്യകൃഷി; 800 കിലോയുടെ വളർത്തു മത്സ്യങ്ങൾ മോഷണം പോയി - മത്സ്യകൃഷി; 800 കിലോയുടെ വളർത്തു മത്സ്യങ്ങൾ മോഷണം പോയി
ഇടുക്കിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ നിന്നും 800 കിലോ മത്സ്യങ്ങൾ മോഷ്‌ടാക്കൾ അപഹരിച്ചു.കർഷകനായ അമ്പാട്ട് ജോസിന്‍റെ പുരയിടത്തിലെ വളർത്തുമത്സ്യങ്ങളാണ് മോഷണം പോയത്.
മത്സ്യകൃഷി; 800 കിലോയുടെ വളർത്തു മത്സ്യങ്ങൾ മോഷണം പോയി
കഴിഞ്ഞ എട്ട് മാസമായി ദിവസേന മൂന്നൂറ് രൂപയിലധികം മുടക്കിയാണ് മത്സ്യകൃഷി പരിപാലനം നടത്തിയിരുന്നത്. നിലവില്‍ 250 മുതല്‍ 350 രൂപ വരെയാണ് മത്സ്യത്തിന്‍റെ വിപണി വില. അതുകൊണ്ട് തന്നെ മത്സ്യ വിലയും മുടക്ക് മുതലുമടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടായിരിക്കുന്നത്. കർഷകന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. വളര്‍ത്ത് മത്സ്യങ്ങള്‍ വില്‍പന നടത്തുന്നവരുടെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.