കേരളം

kerala

ETV Bharat / state

ഇടുക്കിയിലെ ആറ് വയസുകാരന്‍റെ കൊലപാതകം ; പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊല - serial murder

ചുറ്റിയ കൊണ്ട് തലക്കടിച്ചാണ് ആറ് വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തിയത്

ഇടുക്കിയിലെ ആറ് വയസുകാരന്‍റെ കൊലപാതകം  പ്രതി ലക്ഷ്യമിട്ടത് വൻ കൂട്ടക്കൊലക്ക്  ഇടുക്കി കൊലപാതകം  ആറ് വയസുകാരന്‍റെ കൊലപാതകം  കൂട്ടക്കൊലക്ക് പദ്ധതിയിട്ടെന്ന് വിവരം  അൽത്താഫിന്‍റെ കൊലപാതകം  അൽത്താഫ് വാർത്ത  ഇടുക്കി വാർത്ത  idukki news  althaf death  6 year old boy murdered  idukki altaf news  serial murder  althaf murder
ഇടുക്കിയിലെ ആറ് വയസുകാരന്‍റെ കൊലപാതകം; പ്രതി ലക്ഷ്യമിട്ടത് വൻ കൂട്ടക്കൊലക്ക്

By

Published : Oct 3, 2021, 7:32 PM IST

ഇടുക്കി :ആനച്ചാലില്‍ കുടുംബവഴക്കിനിടെ ആറ് വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഷാന്‍ പദ്ധതിയിട്ടത് കൂട്ടക്കൊലക്കെന്ന് വിവരം. കുടുംബത്തിലെ എല്ലാവരെയും വകവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ബന്ധുവീട്ടിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

കൊല്ലപ്പെട്ട അനുജന്‍റെയും ആക്രമണത്തിൽ പരിക്കേറ്റ അമ്മയുടെയും മുന്‍പിലേയ്ക്ക് പെൺകുട്ടിയെ (അൽത്താഫിന്‍റെ സഹോദരിയെ) ബന്ദിയാക്കിവച്ച് മര്‍ദിച്ചു. കുടുംബാംഗങ്ങള്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിക്രമിച്ച് വീടുകളില്‍ കയറിയ പ്രതി ആക്രമണം അഴിച്ചുവിട്ടത്.

പ്രതിയും ഭാര്യയും തമ്മിൽ സ്ഥിരം വഴക്കെന്ന് ആരോപണം

കൊലപാതകം നടത്തിയ പ്രതിയായ വണ്ടിപ്പെരിയാര്‍ സ്വദേശി ഷാൻ, ഭാര്യയുമായി സ്ഥിരമായി വഴക്കിടാറുണ്ട്. ഭാര്യ വഴക്കിടുന്നതിന് കാരണക്കാര്‍ അവരുടെ വീട്ടുകാരാണെന്ന് ധരിച്ച ഷാൻ, ഇതേതുടർന്നുണ്ടായ പകയിലാണ് കുടുംബത്തിലെ എല്ലാവരേയും വകവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണത്തിനായി ഇറങ്ങിത്തിരിച്ചത്.

ഇടുക്കിയിലെ ആറ് വയസുകാരന്‍റെ കൊലപാതകം; പ്രതി ലക്ഷ്യമിട്ടത് വൻ കൂട്ടക്കൊലക്ക്

ഷാനും ഭാര്യയും തമ്മിൽ കുടുംബ വഴക്ക് പതിവായിരുന്നുവെന്ന്, മരിച്ച ആറ് വയസുകാരന്‍റെ പിതാവ് റിയാസ് പറഞ്ഞു. ഷാൻ മുഹമ്മദിന് പിന്നിൽ കൊലപാതകത്തിന് നിർദേശം നൽകിയ വേറെയും ആളുകൾ ഉണ്ടെന്ന് റിയാസ് ആരോപിച്ചു.

കൂട്ടക്കൊലക്ക് പദ്ധതിയിട്ട് പ്രതി

ഷാനിന്‍റെ ഭാര്യാമാതാവ്, സൈനബയും ഭാര്യാസഹോദരി സഫിയയും ആനച്ചാല്‍ ആമകണ്ടത്ത് അടുത്തടുത്ത വീടുകളിലായാണ് കഴിഞ്ഞിരുന്നത്. വയോധികയായ സൈനബയ്ക്ക് കൊച്ചുമകൾ ആഷ്മിയാണ് രാത്രി കാലങ്ങളില്‍ കൂട്ട് കിടന്നിരുന്നത്.

ഞായറാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടില്‍ എത്തിയ മുഹമ്മദ് ഷാന്‍, പുറകിലത്തെ വാതില്‍ പൊളിച്ച് അകത്ത് കടന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് വയസുകാരന്‍ അബ്ദുൽ ഫത്താഹിന്‍റെയും തന്‍റെ ഭാര്യ സഹോദരിയായ സഫിയയുടേയും തലയ്ക്ക് ചുറ്റിക കൊണ്ട് ശക്തിയായി അടിച്ചു.

ഇരുവരും മരണപ്പെട്ടെന്ന് വിശ്വസിച്ചാണ് ഷാന്‍ ഭാര്യ മാതാവിന്‍റെ വീട്ടിലേക്ക് പോയത്. ഇവിടെയെത്തി സൈനബയുടെയും തലയ്ക്ക് ചുറ്റിക ഉപയോഗിച്ച് അടിച്ചു. ആഷ്‌നിയെ സൈനബയുടെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് സഫിയയുടെ വീട്ടില്‍ എത്തിച്ചു.

ആക്രമണത്തിന് ഇരയായി കിടക്കുന്ന അമ്മയുടെയും അനുജന്‍റെയും മുന്‍പിലിട്ട് ക്രൂരമായി മർദിക്കുകയും പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയെ പുറത്തേയ്ക്ക് വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചു.

ഇതിനിടയില്‍ കുതറിമാറിയ പെണ്‍കുട്ടി സമീപത്തെ കമ്പിവേലി കടന്ന് ഇരുളില്‍ ഒളിയ്ക്കുകയായിരുന്നു. പുലര്‍ച്ചെ ആറ് മണിയോടെയാണ് സമീപത്തെ വീട്ടില്‍ എത്തി ആഷ്‌നി സഹായം ചോദിക്കുന്നത്.

READ MORE:കുടുംബവഴക്കിനിടെ ബന്ധുവിന്‍റെ അടിയേറ്റ് 6 വയസുകാരൻ മരിച്ചു

ABOUT THE AUTHOR

...view details