ഇടുക്കി:മാങ്കുളം താളുങ്കണ്ടത്ത് നിന്നും 60 ലിറ്റർ ചാരായം പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്‍റ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായം പിടിച്ചത്. കാവുങ്കൽ സിനോ എന്നയാളുടെ പുരയിടത്തിൽ നിന്നുമാണ് ചാരായം കണ്ടെടുത്തതെന്ന് നർക്കോട്ടിക് ഉദ്യോഗസ്ഥർ പറഞ്ഞു.
മാങ്കുളത്ത് 60 ലിറ്റര്‍ ചാരായം പിടിച്ചു
കാവുങ്കൽ സിനോ എന്നയാളുടെ പുരയിടത്തിൽ നിന്നുമാണ് ചാരായം കണ്ടെടുത്തത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
മാങ്കുളത്ത് 60 ലിറ്റര്‍ ചാരായം പിടിച്ചു
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഓണം സീസണിൽ വിൽപ്പന നടത്തുന്നതിനായി ചാരായം നിർമിച്ച് സൂക്ഷിച്ചിട്ടുണ്ടെന്ന് എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ലിറ്ററിന് ആയിരം രൂപക്കാണ് ചാരായ വിൽപ്പന നടത്തിയിരുന്നതെന്നാണ് നർക്കോട്ടിക് സംഘം നൽകുന്ന വിവരം.