കേരളം

kerala

ETV Bharat / state

അടിമാലിയിൽ 35 ലിറ്റർ വ്യാജ ചാരായം പിടികൂടി - Adimali

അടിമാലി സ്വദേശി ഏലിയാസിൻ്റെ വീടിന് സമീപത്തുള്ള ആട്ടിൻ കൂടിനടിയിലാണ് അഞ്ചു കന്നാസുകളിലായി ചാരായം രഹസ്യമായി സൂക്ഷിച്ചിരുന്ന

അടിമാലി  വ്യാജ ചാരായം  35 liters of liquor  Adimali  ഇടുക്കി
അടിമാലിയിൽ 35 ലിറ്റർ വ്യാജ ചാരായം പിടികൂടി

By

Published : Apr 20, 2021, 10:36 AM IST

ഇടുക്കി:അടിമാലിയിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 35 ലിറ്റർ വ്യാജ ചാരായം പിടികൂടി. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിൻ്റെ നേതൃത്വത്തിൽ കല്ലാർകുട്ടി- മുതിരപ്പുഴ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 35 ലിറ്റർ ചാരായം പിടികൂടിയത്.

അടിമാലി സ്വദേശി ഏലിയാസിൻ്റെ വീടിന് സമീപത്തുള്ള ആട്ടിൻ കൂടിനടിയിലാണ് അഞ്ചു കന്നാസുകളിലായി ചാരായം രഹസ്യമായി സൂക്ഷിച്ചിരുന്നത്. ലിറ്ററിന് 700 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ജില്ലയിലെ വിവിധ മേഖലകളിൽ മദ്യവില്പനയും വ്യാജചാരായ നിർമാണവും സജീവമാണെന്ന വ്യാപക പരാതി ഉയർന്നതിന്‍റെ അടിസ്ഥാനത്തിൽ എക്‌സൈയിസ്‌ പരിശോധന ശക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details