ഇടുക്കി: മറയൂർ ബസ്‌സ്റ്റാൻഡിന് സമീപം കഞ്ചാവ് കൈമാറ്റം നടത്തുവാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. വയനാട് സ്വദേശി റോയി മോൻ, കോഴിക്കോട് സ്വദേശി ബാബു എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മറയൂരിൽ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് ഇരുവരും കഞ്ചാവുമായി എത്തിയതെന്നും കോഴിക്കോട് നിന്നും എൺപതിനായിരം രൂപക്ക് വാങ്ങിയ കഞ്ചാവ് മറയൂരിൽ എത്തിച്ച് ഒരുലക്ഷത്തി ഇരുപതിനായിരം രൂപക്ക് വിറ്റഴിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എക്സൈസ് പറഞ്ഞു.
മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ - ഇടുക്കിയിൽ കഞ്ചാവ് വേട്ട
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മുൻപും പ്രതികൾ മറയൂരിൽ എത്തി മടങ്ങിയിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മറയൂർ വട്ടവട, കാന്തല്ലൂർ മേഖലകളിൽ ഇവരുമായി ബന്ധമുള്ളവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്‌ടർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Last Updated : Oct 2, 2020, 7:21 PM IST