കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് 21 ആശുപത്രികള്‍ സജ്ജം - vaccine distribution

കൊവാക്സിന്‍ എട്ട് ആശുപത്രികളിലും 13 ഇടങ്ങളില്‍ കൊവിഷീല്‍ഡ് വാക്സിനുകളും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇടുക്കി  കൊവാക്സിന്‍  കൊവിഷീല്‍ഡ്  Idukki  covid 19  hospitals  vaccine distribution  distribution in Idukki
ഇടുക്കിയില്‍ കൊവിഡ് വാക്സിന്‍ വിതരത്തിന് 21 ആശുപത്രികള്‍ സജ്ജം

By

Published : May 4, 2021, 10:40 AM IST

ഇടുക്കി: ഇടുക്കി ജില്ലയില്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ സജ്ജമായ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസ്. 21 ആശുപത്രികളിലാണ് വാക്സിനുകള്‍ വിതരണം ചെയ്യുക. കൊവാക്സിന്‍ എട്ട് ആശുപത്രികളിലും 13 ഇടങ്ങളില്‍ കൊവിഷീല്‍ഡ് വാക്സിനുകളും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

20 ശതമാനം പേര്‍ക്ക് ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം. 80 ശതമാനം പേര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ രണ്ടാം ഡോസ് വിതരണത്തില്‍ മാത്രം അനുവദിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. തെടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, പുറപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം, വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, കെ.പി കോളനി, കഞ്ചിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് കൊവാക്സിന്‍ ലഭ്യമാവുക.

ഇടുക്കി ജില്ലാ ആശുപത്രി, ഉടുമ്പുഞ്ചോല പ്രാഥമിക ആരോഗ്യ കേന്ദ്രം, ദേവികുളം പ്രാഥമിക ആരോഗ്യ കേന്ദ്രം, കൊക്കയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, മരിയാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം, കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രം, ശാന്തന്‍പാറ പ്രാഥമിക ആരോഗ്യ കേന്ദ്രം, കൊടികുളം പ്രാഥമിക ആരോഗ്യ കേന്ദ്രം, ചക്കുപള്ളം പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടയാത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം കൂടുമ്പോരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ കൊവിഷീല്‍ഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details