കേരളം

kerala

ETV Bharat / state

രണ്ടര കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയില്‍ - അടിമാലി

അടിമാലി മേഖലയിൽ കഞ്ചാവ് വിൽപന വർധിച്ചു വരുന്നതായി പരാതി ഉയർന്നിരുന്നു. പ്രതി സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റിരുന്നത് ചെറു പൊതികളിലാക്കി.

പ്രതി കഞ്ചാവുമായി അറസ്റ്റില്‍

By

Published : Feb 16, 2019, 11:43 PM IST

വില്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന രണ്ടുകിലോ 80 ഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ അടിമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമ പാളയം സ്വദേശി ഈശ്വരനെയാണ് അടിമാലി എക്സൈസ് സംഘം പിടികൂടിയത്. അടിമാലി സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

അടിമാലി മേഖലയിൽ ചില്ലറ കഞ്ചാവ് വിൽപന വർധിച്ചു വരുന്നു എന്ന് പരാതി നിലനിൽക്കെയാണ് ഈശ്വരൻ എക്സൈസ് സംഘത്തിന്‍റെ വലയിലായത്. ഏറെക്കാലമായി അടിമാലിയിലും, പുറ്റടിയിലും കഞ്ചാവ് വിൽപ്പന നടത്തി വരുന്നതായി ഈശ്വരൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ പറയുന്നു. ചെറു പൊതികളിലാക്കി സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ആയിരുന്നു പ്രതി കഞ്ചാവ് വിറ്റിരുന്നത്.

പ്രതി കഞ്ചാവുമായി അറസ്റ്റില്‍
തമിഴ്നാട്ടിൽനിന്നും വലിയതോതിൽ ഈശ്വരൻ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നതായാണ് എക്സൈസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അടിമാലിയിലെ ഇടനിലക്കാരന് കൈമാറാൻ ഈശ്വരൻ കഞ്ചാവുമായി കാത്തുനിൽക്കുകയായിരുന്നു. ഈശ്വരനെ കണ്ട് സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ പരിശോധന നടത്തിയതിനെ തുടർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ റോയ് ജെയിംസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഈശ്വരനെ കസ്റ്റഡിയിലെടുത്തത്.

ABOUT THE AUTHOR

...view details