കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക് - തൊഴിലാളി വാഹനം മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്ക്

ഖജനാപ്പാറയില്‍ നിന്നും മുട്ടുകാട്ടിലേക്ക് ജോലി കഴിഞ്ഞ് മടങ്ങവെയാണ് കോമാളിക്കുടിക്ക് സമീപം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്

10 labours injured in vehicle accidents at Bison Valley  accidents at Bison Valley  തൊഴിലാളി വാഹനം മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്ക്  ബൈസണ്‍വാലി കോമാളിക്കുടിക്ക് സമീപം അപകടം
തൊഴിലാളി വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

By

Published : Jan 26, 2021, 8:40 PM IST

ഇടുക്കി: ബൈസണ്‍വാലി കോമാളിക്കുടിക്ക് സമീപം തൊഴിലാളി വാഹനം അപകടത്തില്‍പ്പെട്ട് 10 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഖജനാപ്പാറയില്‍ നിന്നും മുട്ടുകാട്ടിലേക്ക് ജോലി കഴിഞ്ഞ് മടങ്ങവെയാണ് കോമാളിക്കുടിക്ക് സമീപം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.

തൊഴിലാളി വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. മുട്ടുകാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടതാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒമ്പത് തൊഴിലാളികളും ഡ്രൈവറുമടക്കം 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

ഡ്രൈവര്‍ സതീശന് തലയ്ക്ക് സാരമായി പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിതിന് ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശശികുമാര്‍ (31), മണിമേഖല (35), മഹേശ്വരി (52), പരിമള (29), രാമലക്ഷ്മി (33), ജ്യോതി (31), രേവതി (27), പരാശക്തി (31) എന്നിവരാണ് പരിക്കേറ്റ തൊഴിലാളികള്‍.

For All Latest Updates

ABOUT THE AUTHOR

...view details