കേരളം

kerala

ETV Bharat / state

പി കെ കുഞ്ഞനന്തൻ നൽകിയ ജാമ്യ ഹർ‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. - T P Murder

ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കുഞ്ഞനന്തനെ പിന്തുണക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

bail

By

Published : Feb 5, 2019, 10:15 AM IST

ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തൻ നൽകിയ ഹർ‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുഞ്ഞനന്തന്‍റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന കൃത്യമായ റിപ്പോർട്ട് സർക്കാരിനോട് നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹർ‍ജി പരിഗണിക്കുന്നതിനാൽ സർക്കാർ ഈ റിപ്പോർട്ട് ഇന്ന് കോടതിയിൽ ഹാജരാക്കും. നടക്കാൻ കഴിയാത്ത അത്രയും ഗുരുതര ആരോഗ്യ പ്രശനം ഉണ്ടെന്നായിരുന്നു കേസ് പരിഗണിച്ചപ്പോൾ കുഞ്ഞനന്തൻ കോടതിയെ അറിയിച്ചത്. ജയിലിൽ സുഖമായി കിടന്നു കൂടെയെന്നായിരുന്നു കോടതി നൽകിയ മറുപടി.

രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നും, നിരവധി തടവ് പുളളികൾ ഉള്ള ജയിലിൽ നടക്കാൻ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കുഞ്ഞനന്തന് അടിയന്തര ചികിത്സ ആവശ്യമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.

ABOUT THE AUTHOR

...view details