സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആർഎസ്എസ് നിയമ നടപടിക്ക്. ഒരു മലയാള ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കോടിയേരി ബാലകൃഷ്ണന്‍റെ "കോൺഗ്രസിന് അതിരു കടന്ന രാഷ്ട്രീയാഭാസം' എന്ന ലേഖനത്തിൽ ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് ആണെന്ന പരാമർശത്തിനെതിരെയാണ് നിയമനടപടി.
കോടിയേരി ബാലകൃഷ്ണനെതിരെ നിയമനടപടിക്കൊരുങ്ങി ആർഎസ്എസ്
ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് ആണെന്ന പരാമർശത്തിനെതിരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആർഎസ്എസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘ ചാലക് ഡോ. സി.ആര്‍. മഹിപാലാണ് അഭിഭാഷകന്‍ ഇ.കെ. സന്തോഷ് കുമാര്‍ മുഖേന കോടിയേരി ബാലകൃഷ്ണന് നോട്ടീസ് അയച്ചത്. നോട്ടീസ് കിട്ടി ഒരാഴ്ചക്കുള്ളിൽ കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയുകയും പത്രത്തിന്‍റെ പ്രധാന പേജിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ അത് പ്രസിദ്ധീകരിക്കുകയും വേണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിന് തയ്യാറായില്ലെങ്കിൽ തുടർനിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.