കേരളം

kerala

ETV Bharat / state

വിദ്യാഭ്യാസത്തില്‍ മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകണമെന്ന് ഉപരാഷ്ട്രപതി - venkaiha naiyidu

പെൺകുട്ടികൾക്ക് നിർബന്ധ വിദ്യാഭ്യാസം നൽകണം. തൊഴിൽ നേടുക മാത്രമാകരുത് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നും വെങ്കയ്യ നായിഡു.

naiyidu1

By

Published : Feb 2, 2019, 12:31 PM IST

കൊച്ചിയിൽ തേവര എസ്എച്ച് കോളേജിന്‍റെ പ്ളാറ്റിനം ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി . കെ വി തോമസ് എംപിയുടെ വിദ്യാധനം പദ്ധതിയിലുൾപ്പെടുത്തി വിതരണംചെയ്യുന്ന 500 കിൻഡിലുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

തൊഴിൽ നേടുക മാത്രമാകരുത് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. പെൺകുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് ജോലിക്ക് പോകുന്നവർ സ്വന്തം നാടിനായി നിർബന്ധമായും എന്തെങ്കിലും ചെയ്യണം. മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള വിദ്യാഭ്യാസ സംസ്കാരം വളർത്തിയെടുക്കണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

nayidu
ഗവർണർ ജസ്റ്റിസ് പി സദാശിവം അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ സൗമിനി ജെയിൻ, കെവി തോമസ് എംപി, ഹൈബി ഈഡൻ എം എൽ എ തുടങ്ങിയവർ പങ്കെടുത്തു

.


ABOUT THE AUTHOR

...view details