കേരളം

kerala

ETV Bharat / state

ഊർജ ഉൽപാദനത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് സംസ്ഥാന സർക്കാർ - electricity

ഊർജ ഉൽപാദനത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന കേരളത്തിൽ സൗരോർജ്ജത്തിൽ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് സംസ്ഥാന സർക്കാർ. കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയം ,കേരള സർക്കാർ, അനെർട്ട്, ശുചിത്വമിഷൻ എന്നിവരുമായി ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

എംഎം മണി

By

Published : Feb 14, 2019, 1:02 AM IST

സൗരോർജ്ജത്തിൽ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്‍റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി കൊച്ചിയിൽ പറഞ്ഞു. മൂന്നാമത് ഗ്രീൻ പവർ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാഹചര്യത്തിൽ നമുക്ക് ആവശ്യമായ വൈദ്യുതി യുടെ 30 ശതമാനം മാത്രമാണ് ഉത്പാദനം. ജലവൈദ്യുതി പദ്ധതികൾ കൊണ്ട് മാത്രം വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ഊർജോൽപാദനത്തിന് ബദൽമാർഗങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും എം എം മണി പറഞ്ഞു.

റിന്യൂവബിൾ എനർജി മേഖലയിലെ സാങ്കേതിക ഉപയോഗ സാധ്യതകൾ കൂടുതൽ ആളുകളിലെത്തിച്ച് ഈ മേഖലയിൽ കേരളത്തെ മികച്ച മാതൃകയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ പവർ എക്സ്പോ സംഘടിപ്പിക്കുന്നത്. കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയം ,കേരള സർക്കാർ, അനെർട്ട്, ശുചിത്വമിഷൻ എന്നിവരുമായി ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details