കേരളം

kerala

ETV Bharat / state

മരാമൻ കൺവെൻഷന് ഞായറാഴ്ച തുടക്കമാകും

എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. ഉച്ച കഴിഞ്ഞുള്ള പൊതുയോഗം 2മുതൺ 3.30 വരെയാകും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പന്തലിൽ നടന്നുവന്നിരുന്ന യുവവേദി യോഗങ്ങളും തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ കുടുംബവേദി യോഗങ്ങളും വൈകുന്നേരം 4 മുതൽ 5 വരെ കോഴഞ്ചേരി മാർത്തോമ്മ പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഫയൽ ചിത്രം

By

Published : Feb 9, 2019, 11:20 PM IST

ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൺവെൻഷന് ഞായറാഴ്ച തുടക്കമാകും. ഫെബ്രുവരി 10 മുതൽ 17 വരെയാണ് ഈ വർഷത്തെ മാരാമൺ കൺവൻഷൻ.124-മത്തെ കൺവെൻഷനുള്ള ഒരുക്കങ്ങൾ കോഴഞ്ചേരി പാലത്തിന് താഴെ പമ്പാ മണൽപ്പുറത്ത് പുരോഗമിക്കുകയാണ്.

ഇതിന് മുന്നോടിയായി ഒന്നര ലക്ഷം വനിതകൾ പങ്കെടുക്കുന്ന വനിതാ സംഗമം മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലിത്ത ഇന്ന് ഉത്ഘാടനം ചെയ്യ്തു. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. ഉച്ച കഴിഞ്ഞുള്ള പൊതുയോഗം 2മുതൺ 3.30 വരെയാകും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പന്തലിൽ നടന്നുവന്നിരുന്ന യുവവേദി യോഗങ്ങളും തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ കുടുംബവേദി യോഗങ്ങളും വൈകുന്നേരം 4 മുതൽ 5 വരെ കോഴഞ്ചേരി മാർത്തോമ്മ പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ വർഷം മുതൽ വൈകിട്ട് 5 ന് യോഗം ആരംഭിച്ച് 6.30ന് അവസാനിക്കും വിധം സായാഹ്ന യോഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ 6.30ന് ആരംഭിക്കുന്ന യോഗം 8.30 വരെയായിരുന്നു.

ABOUT THE AUTHOR

...view details