കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രയുടെ മുന്നോടിയായാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. പാണക്കാട് വസതിയിൽ ചേർന്ന യോഗത്തിൽ ലീഗ് നേതാക്കളും പങ്കെടുത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യുഡിഎഫിന് അനുകൂലമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി - മുല്ലപ്പള്ളി രാമചന്ദ്രൻ
നാളത്തെ ജനമഹായാത്രയുടെ മുന്നോടിയായാണ് കൂടിക്കാഴ്ചയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.
ഫയൽ ചിത്രം
കൂടിക്കാഴ്ചയിൽ യാതൊരു രാഷ്ട്രീയമില്ലെന്നും നാളെ നടക്കുന്ന യാത്രയുമായി ബന്ധപ്പെട്ടാണ് പാണക്കാട് തങ്ങളുമായി യോഗം ചേർന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.
മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി